ബിറ്റ്‌കോയിനും മറ്റു ക്രിപ്റ്റോ കറൻസികളും എങ്ങനെ സ്വന്തമാക്കാം?

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കുവാന്‍ ഗവണ്മെന്റുകളും സെന്‍ട്രല്‍ ബാങ്കുകളും നീക്കം നടത്തിയേക്കും എന്ന ആശങ്ക പലര്‍ക്കുമുണ്ട്. പക്ഷെ അവയെല്ലാം അസ്ഥാനത്താകുമെന്നുള്ള പ്രതീക്ഷകളാണ് പല സെന്‍ട്രല്‍ ബാങ്കുകളും സ്വന്തം ക്രിപ്‌റ്റോ കറന്‍സി ഇറക്കുവാനുള്ള ശ്രമങ്ങളിലാണ് എന്ന വാര്‍ത്ത നല്‍കുന്നത്.

സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള നടപടികള്‍ എസ്റ്റോണിയ ആരംഭിച്ചു.ലോകത്താദ്യമായാണ് ഒരു രാജ്യം ഐസിഒ (ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗ്) വഴി ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുന്നത്.

എസ്റ്റ്‌കോയിന്‍സ് എന്ന പേരില്‍ എത്തുന്ന കറന്‍സി ഡിജിറ്റല്‍ നിക്ഷേപത്തിനു കരുത്തു പകരുന്നതാണ്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ എതേറിയത്തിന്റെ സ്ഥാപകന്‍ വിതാലിക് ബൂടെറിന്‍ ആണ് എസ്റ്റ്‌കോയിന്‍ ഐസിഒക്ക് ആവശ്യമായിട്ടുള്ള സാങ്കേതിക പിന്തുണകള്‍ നല്‍കുന്നത്.

ഇന്ത്യയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്താവ് നല്‍കുന്ന സൂചന ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിയുടെ പാത പരീക്ഷിക്കും എന്ന് തന്നെയാണ്. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ ഇന്ത്യയില്‍ നിന്നും വ്യാപകമായ നിക്ഷേപം നടക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയും ഈ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ബിറ്റ്‌കോയിന്‍ വ്യാപാരം നിരോധിച്ച ചൈനയും സ്വന്തം ക്രിപ്‌റ്റോ കറന്‍സി പരീക്ഷിക്കുവാനുള്ള ശ്രമങ്ങളിലാണ് എന്നും വാര്‍ത്തകളു്യു്. ഐസിഒ (ഇനീഷ്യല്‍ കോയിന്‍ ഓഫറിംഗ്), സ്വന്തമായി എങ്ങനെ ഒരു ക്രിപ്‌റ്റോ കറന്‍സി ബ്ലോക്ക് ചെയിന്‍ തുടങ്ങാം എന്നിവയെ കുറിച്ച് വരും ലക്കങ്ങളില്‍ നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം.

പഠിച്ചില്ലെങ്കില്‍ പറ്റിക്കപ്പെടാം

സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒരു കമ്പനിയുടെ ഓഹരി വാങ്ങല്‍ എല്ലാര്‍ക്കും സുപരിചിതമായ ഒരു കാര്യമാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ഡിജിറ്റല്‍ കോയിന്‍സ് അഥവാ ടോക്കണുകള്‍ ആണ്. വിപണിയില്‍ പറ്റിക്കപ്പെടാന്‍ ഏറെ സാധ്യത ഉള്ളതുകൊണ്ട് തന്നെ വിശദമായി പഠിച്ചതിനു ശേഷം മാത്രമേ ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയത്തിന് ഇറങ്ങി പുറപ്പെടാവൂ.

മാത്രവുമല്ല ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയും ഉണ്ടായിരിക്കണം. കൂടുതലറിയാന്‍ ഒരു ക്രിപ്‌റ്റോ കറന്‍സി വിപണി സന്ദര്‍ശിക്കുക. നിലവിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും അവയുടെ മൂല്യവും രീശിാമൃസലരേമു.രീാ എന്ന സൈറ്റില്‍ നിന്നറിയാം.

സ്വന്തമായി മൈന്‍ ചെയ്ത് എടുക്കുക സാധ്യമാണോ?

ബിറ്റ്‌കോയിന്‍ ക്രയവിക്രയം സാധൂകരിക്കുക അഥവാ സാക്ഷ്യപ്പെടുത്തുക എന്നുള്ളതാണ് ഒരു മൈനറുടെ കര്‍ത്തവ്യം. (ബ്ലോക്ക് ചെയ്‌നിനെ കുറിച്ചുള്ള ജൂലൈ 31 ലക്കം ധനം ലേഖനം നോക്കുക)

മൈനര്‍മാര്‍ക്കു പ്രതിഫലമായി നല്‍കുന്നത് ബിറ്റ്‌കോയിനുകളാണ്. തുടക്ക കാലഘട്ടത്തില്‍ സ്വന്തം ലാപ് ടോപ്പോ, ഡെസ്‌ക് ടോപ്പോ ഉപയോഗിച്ചു മൈനിംഗ് സാധ്യമായിരുന്നു. എന്നാല്‍ മൈനര്‍മാരുടെ എണ്ണം കൂടുകയും, മൈനിംഗ് അല്‍ഗോരിതം കൂടുതല്‍ കഠിനമാകുകയും ചെയ്ത സാഹചര്യത്തില്‍ ഇത്രയും സിമ്പിള്‍ ആയി മൈനിംഗ് നടത്തുക അസാധ്യമാണ്.

ലാപ്‌ടോപ്പിനും ഡെസ്‌ക് ടോപ്പിനും പകരം വളരെ കൂടിയ പ്രോസസിംഗ് പവര്‍ ഉള്ള മൈനിംഗ് കംപ്യൂട്ടറുകളും ചൂട് നിയന്ത്രിക്കുവാനുള്ള ക്രമീകരണങ്ങളോട് കൂടിയുള്ള വലിയ ഫാക്റ്ററി കെട്ടിടങ്ങളും അവശ്യമായി വരികയും ചെയ്തതോടു കൂടി മൈനിംഗ് വളരെ ചെലവേറിയ ഒരു പ്രക്രിയ ആയി മാറി.

നിലവിലെ കണക്കുകള്‍ പറയുന്നത് ഒരു മൈനിംഗ് യൂണിറ്റ് സ്ഥാപിച്ചാല്‍ അതിന്റെ കറന്റ് ചാര്‍ജ് കൊടുക്കുന്ന തുക പോലും മൈനിംഗിലൂടെ ലഭിക്കില്ല എന്നതാണ്. എന്നിരുന്നാലും കുറച്ചു ക്ഷമയോടെ കാത്തിരിക്കുവാന്‍ തയ്യാറായാല്‍ മൈനിംഗിനു വേണ്ടി അല്‍പ്പം പണം മുടക്കുന്നത് ഭാവിയില്‍ നല്ല റിട്ടേണ്‍ നല്‍കിയേക്കാം.

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍

ഓണ്‍ലൈന്‍ വഴി ബീറ്റാകോയിനും മറ്റു ക്രിപ്‌റ്റോ കറന്‍സികളും വാങ്ങുവാനും വില്‍ക്കുവാനും സൂക്ഷിച്ചു വെക്കുവാനും സഹായിക്കുന്ന അനേകം എക്‌സ്‌ചേഞ്ചുകള്‍ നിലവിലുണ്ട്. ചില എക്‌സ്‌േചഞ്ചുകള്‍ അതാതു രാജ്യത്തുള്ളവര്‍ക്കു മാത്രമേ വിനിമയം നടത്തുവാന്‍ സമ്മതിക്കുകയുള്ളൂ.മാത്രവുമല്ല ഓരോ എക്‌സ്‌ചേഞ്ചുകള്‍ വിനിമയം നടത്തുന്ന ക്രിപ്‌റ്റോ കറന്‍സികളും വ്യത്യസ്തമാണ്.

ബിറ്റ്‌കോയിന്‍ സൂക്ഷിച്ചു വെക്കുവാനുള്ള ബിറ്റ്‌കോയിന്‍ വാലറ്റുകളും ഈ എക്‌സ്‌ചേഞ്ചുകള്‍ നമുക്ക് നല്‍കും. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള എക്‌സ്‌ചേഞ്ച് യുനോ കോയിന്‍ ആണ് (www.unocoin.com).

ഇന്ത്യയില്‍ നിന്നും ബിറ്റ്‌കോയിന്‍ വാങ്ങുവാന്‍ സഹായിക്കുന്ന സെപ് പേ, കോയിന്‍ സെക്യൂര്‍ തുടങ്ങിയ മറ്റനേകം എക്‌സ്‌ചേഞ്ചുകള്‍ കൂടി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് എക്കൗണ്ടുകള്‍ ബന്ധിപ്പിച്ചോ, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ബിറ്റ്‌കോയിനുകള്‍ വാങ്ങാവുന്നതാണ്.

ഒരു ബിറ്റ്‌കോയിനോ ഇതെര്‍ കോയ്‌നോ ലക്ഷങ്ങള്‍ വില വരുമെങ്കിലും നമുക്ക് വളരെ ചെറിയ അളവില്‍ ഒരു ബിറ്റ്‌കോയിന്റെ ഒരു ചെറിയ ഭാഗം ഒക്കെ വാങ്ങുവാന്‍ എക്‌സ്‌ചേഞ്ചുകള്‍ സൗകര്യം ചെയ്തു തരുന്നുണ്ട്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it