ലോക്കേഷന്‍ മാപ്പ് വഴിതെറ്റിച്ചോ, ഫോണിലെ ലൊക്കേഷന്‍ കൃത്യമാക്കി വയ്ക്കാന്‍ അറിയേണ്ടതെല്ലാം

പെട്രോള്‍ പമ്പ് നോക്കി മുന്നോട്ട് പോയപ്പോള്‍ ചെന്നെത്തിയത് ഡെഡ് എന്‍ഡില്‍. പലപ്പോഴും ഫോണിലെ മാപ്പ് നോക്കി വഴിതെറ്റിപ്പോയ ഇത്തരം കഥകള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടായിരിക്കാം. എങ്ങനെയാണ് ലൊക്കേഷന്‍ അക്യുറസി മികച്ചതാക്കുക. വഴികള്‍ പറയാം.

ലൊക്കേഷന്‍ പെര്‍മിഷന്‍

ലൊക്കേഷന്‍ പെര്‍മിഷന്‍ ചോദിച്ചുകൊണ്ടുള്ള പോപ്പ് അപ്പുകള്‍ പലപ്പോഴും ശല്യമാണ്. ഇത് ഒഴിവാക്കാനായി നിങ്ങള്‍ നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് ഡാറ്റ, ലോക്കേഷന്‍ എന്നിവയുടെ ഐക്കണുകളില്‍ ഓഫ് ചെയ്തതിന് ശേഷം അല്പം സമയം കഴിഞ്ഞ് തിരികെ ഓണ്‍ ചെയ്താല്‍ മതിയാകും. ഇതിലൂടെ ജിപിഎസ് സംവിധാനം റിഫ്രഷ് ആയി പ്രവര്‍ത്തനം ആരംഭിക്കുകയും മെച്ചപ്പെട്ട ലൊക്കേഷന്‍ ലഭിക്കുകയും ചെയ്യും.

എബൗട്ട് ഫോണ്‍

ആന്‍ഡ്രോയിഡ് ഫോണില്‍ സെറ്റിംഗ്‌സില്‍ പോകുക. ഇതില്‍ എബൌട്ട് ഫോണ്‍ ടാപ്പുചെയ്യുക. തുടര്‍ന്ന് സിസ്റ്റം അപ്ഡേറ്റില്‍ ക്ലിക്കുചെയ്യുക. നിങ്ങളുടെ ഫോണില്‍ ലഭ്യമായ പുതിയ അപ്ഡേറ്റുകള്‍ ഇവിടെ കാണാം. ഫോണിന്റെ ഒ ഇ എം, യുഐ എന്നിവ അനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ ഫോണ്‍ അപ്ഡേറ്റ് ചെയ്തതിനുശേഷം റീബൂട്ട് ചെയ്ത് ഇംപ്രൂവ് ലോക്കേഷന്‍ ആക്യുറസി പോപ്പ്-അപ്പ് വീണ്ടും കാണുന്നുണ്ടോയെന്ന് പരിശോധിക്കുക.

സിഗ്‌നലും ടവറും

ഫോണില്‍ ഡാറ്റ എത്തിക്കുന്നതിനായി നാവിഗേഷന്‍ അപ്ലിക്കേഷനുകള്‍ നെറ്റ്വര്‍ക്ക് സിഗ്‌നലുകളെയാണ് ആശ്രയിക്കുന്നത്. നല്ല സ്പീഡും കവറേജും ഉള്ള സ്ഥലങ്ങളില്‍ ലോക്കേഷന്‍ വിവരങ്ങളും കൃത്യമായി അപ്‌ഡേറ്റ് ആവും. വൈഫൈ, മികച്ച സ്പീഡുള്ള നെറ്റ്വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലും എല്ലായിപ്പോഴും ഉപയോഗിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. മികച്ച നെറ്റ്വര്‍ക്കുകള്‍ ഏതെന്ന് അറിയാനായി ഉപയോക്താക്കള്‍ക്ക് ഓപ്പണ്‍ സിഗ്‌നല്‍ എന്ന ആപ്പോ കവറേജ് എന്ന ആപ്പോ ഉപയോഗിക്കാം. ഓപ്പണ്‍ സിഗ്‌നല്‍ സ്പീഡിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമ്പോള്‍ കവറേജ് മികച്ച നെറ്റ്വര്‍ക്ക് ലഭിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി തരുന്നു.

ആപ്ലിക്കേഷന്‍ പെര്‍മിഷന്‍

നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ, സൊമാറ്റോ പോലുള്ള ഫുഡ് ആപ്പുകള്‍, ഷോപ്പിംഗ്, ഹെല്‍ത്ത് എന്നിവ കൈകാര്യം ചെയ്യുന്ന അപ്ലിക്കേഷനുകളും ലൊക്കേഷന്‍ ഡാറ്റ ട്രാക്കുചെയ്യുന്നുണ്ട്. സെറ്റിംഗ്‌സ് തുറന്ന് അപ്ലിക്കേഷന്‍സ് ഓപ്ഷന്‍ എടുത്ത് അതിലെ പെര്‍മിഷന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഏതൊക്കെ ആപ്ലിക്കേഷനുകള്‍ക്ക് ആക്സസ്സ് ഉണ്ടെന്ന് നോക്കാം. ആവശ്യമില്ലെന്ന് നിങ്ങള്‍ കരുതുന്ന ആപ്ലിക്കേഷനുകള്‍ക്കുള്ള പെര്‍മിഷനുകള്‍ ഒഴിവാക്കുകയും ചെയ്യാം.

ലൊക്കേഷന്‍ ഹിസ്റ്ററി

ഗൂഗ്ള്‍ മാപ്സ് നിങ്ങളുടെ ഓരോ നീക്കവും ട്രാക്കുചെയ്യുകയും നിങ്ങളുടെ ചലനങ്ങളെ അടിസ്ഥാനമാക്കി പ്രതിമാസ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. ജിപിഎസ് സെറ്റിംഗ്സ് ആക്സസ്സുചെയ്ത് ഗൂഗ്ള്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഓപ്ഷനില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് ഈ ഓപ്ഷന്‍ ഓഫ് ചെയ്യാം. ഇത് പ്രൈവസി സുരക്ഷയ്ക്കും മികച്ച ലൊക്കേഷന്‍ കിട്ടാനും സഹായിക്കും.

ജിപിഎസ് അക്യൂറസി

ജിപിഎസ് സാധാരണയായി ബാറ്ററി സേവിംഗ് മോഡിലേക്ക് ഡിഫോള്‍ട്ട് ആയി സെറ്റ് ആവുകയാണ് പതിവ്. ഈ സെറ്റിംഗ്‌സ് ബാറ്ററി സേവ് ചെയ്യാന്‍ സഹായിക്കുന്നതിനൊപ്പം തന്നെ ലോക്കേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാനും കാരണമാവുന്നു. ഇത് പോപ് അപ്പിലേക്ക് വഴിവയ്ക്കും. നിങ്ങളുടെ ജിപിഎസ് സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതിനായി ലോക്കേഷന്‍ സെന്റര്‍ ഓപ്പണ്‍ ചെയ്ത് ജിപിഎസ് ഐക്കണില്‍ ഹൈ അക്യൂറസി മോഡ് ഓഫ് ചെയ്യുക. ഇത് നിങ്ങളുടെ ലോക്കേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it