വാട്‌സാപ്പില്‍ ഇങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ അനാവശ്യ ഗ്രൂപ്പുകളില്‍ ചേര്‍ക്കാനാകില്ല

വാട്‌സാപ്പില്ലാത്ത കോവിഡ് കാലത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. കുടുംബക്കാരും സഹപ്രവര്‍ത്തകരും, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഗ്രൂപ്പും അങ്ങനെ എത്രയെത്ര വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആണല്ലേ. കുറിക്കാരും എന്നുവേണ്ട നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്കും മീന്‍കാര്‍ക്കും വരെ വാട്‌സാപ്പ് നമ്പര്‍ പങ്കുവയ്‌ക്കേണ്ട അവസ്ഥയായിരുന്നു ലോക്ഡൗണ്‍ കാലത്ത്. ഇത് കാര്യങ്ങള്‍ എളുപ്പത്തിലാക്കി, പക്ഷെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനോ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ ടണ്‍ കണക്കിന് ആളുകളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കുന്നതിന് ഈ സൗകര്യം പലരും ഉപയോഗപ്പെടുത്തുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും പങ്കുവയ്ക്കപ്പെടുന്ന ഡാറ്റ ശേഖരിച്ച് നമ്പര്‍ ഇത്തരം മാര്‍ക്കറ്റിംഗിനും മറ്റുമായി ഉപയോഗിക്കുന്നവരും നിരവധിയാണ്. എങ്ങനെ ഇത് തടയാം എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അതിന് വാട്‌സാപ്പില്‍ തന്നെ മാര്‍ഗവുമുണ്ട്.
ഈ ക്രമീകരണം ഗ്രൂപ്പുകളില്‍ ആര്‍ക്ക് നിങ്ങളെ ചേര്‍ക്കാമെന്ന് ഇഷ്ടാനുസൃതം ക്രമീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. സെറ്റിംഗ്‌സില്‍ 'Everyone' എന്നത് 'My Contacts എന്നതാക്കാം. അതിനുശേഷം ചേരാന്‍ താല്‍പര്യമുണ്ടോ ഇല്ലയോ എന്ന പെര്‍മിഷന്‍ ചോദിക്കും. മുമ്പത്തെ പോലെ നമ്പറുള്ള ആര്‍ക്കും നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകില്ല. ഇതാ സെറ്റിംഗ്‌സ് മാറ്റാം.



1. വാട്‌സാപ്പില്‍ മുകളിലെ മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
2. സെറ്റിംഗ്‌സില്‍ അക്കൗണ്ട് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
3. ഇവിടെ പ്രൈവസി എന്ന ഓപ്ഷന്‍ എടുക്കുക, അതില്‍ ഗ്രൂപ്പ്‌സ്. അവിടെ Everyone' എന്നത് ഡിഫോള്‍ട്ട് ആയി കിടക്കുന്നത് കാണാം.
4. 'Everyone', 'My Contacts', and 'My Contacts Except'. എന്നിങ്ങനെ മൂന്ന് ഓപ്ഷനുണ്ട്. 'My Contacts' സെലക്റ്റ് ചെയ്യുക.
5. ഒഴിവാക്കേണ്ട ചിലരെ ഒഴിവാക്കാന്‍ 'My Contacts Except'. എന്നിട്ട് സേവ് ചെയ്ത പേര് ടൈപ്പ് ചെയ്ത് ആളുകളെ സെലക്റ്റ് ചെയ്യുക. ഇവര്‍ക്ക് നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it