വാട്‌സ്ആപ്പ് മെസേജുകള്‍ ഡിലീറ്റ് ആയോ? തിരികെ ലഭിക്കാനുള്ള 5 വഴികള്‍

വാട്‌സ്ആപ്പ് മെസേജുകള്‍ അറിയാതെ ഡിലീറ്റ് ചെയ്ത് പോവുകയോ അഥവാ എന്തെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ട് ഡിലീറ്റ് ഓള്‍ കൊടുത്ത് നഷ്ടമാകുന്നതും പതിവാണ്. എന്നാല്‍ ഒരിക്കല്‍ ഡിലീറ്റ് ആയി പിന്നീട് മെസേജുകള്‍ തിരികെ ലഭിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ ഗൂഗിള്‍ ഡ്രൈവിലോ ഐക്ലൗഡിലോ ശേഖരിക്കപ്പെട്ട വാട്‌സ്ആപ്പ് മെസേജുകള്‍ തിരികെ എടുക്കാന്‍ വളരെ എളുപ്പമാണ്.

ഫോണിലെ വാട്‌സ്ആപ്പില്‍ ബാക്ക് അപ്പ് ഓപ്ഷന്‍ ഓണായിട്ടുണ്ടെങ്കില്‍ മാത്രമേ ഡിലീറ്റ് ചെയ്ത മെസേജുകള്‍ തിരികെ ലഭിക്കുകയുള്ളു. ബാക്ക് അപ്പ് ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ തിരികെ ലഭിക്കില്ല. എന്നാല്‍ ഈ അഞ്ച്മാര്‍ഗങ്ങള്‍ പ്രയോഗിക്കൂ. ഡിലീറ്റ് ആയ മെസേജുകളെ തിരികെ കൊണ്ടുവരാം.

വാട്‌സ്ആപ്പ് ബാക്ക്അപ്പ് ഓപ്ഷന്‍: വാട്‌സ്ആപ്പില്‍ മെസേജ് ബാക്ക്അപ്പ് ഓപ്ഷന്‍ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ ഡാറ്റ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ആകും. ഇതിനായി വാട്‌സ്ആപ്പിലെ സെറ്റിങ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. സെറ്റിങ്‌സില്‍ ചാറ്റ്‌സ് എന്ന ഓപ്ഷന്‍ എടുത്ത് അവിടെ ചാറ്റ് ബാക്ക് അപ്പിന്റെ ഫ്രീക്വന്‍സി സെറ്റ് ചെയ്യാം. എല്ലാ ദിവസവും, ആഴ്ച്ചയിലൊരിക്കല്‍, മാസത്തിലൊരിക്കല്‍ എന്നീ ഓപ്ഷനുകളാണ് ചാറ്റ് ബാക്ക്അപ്പില്‍ ഉള്ളത്. ഇത് കൂടാതെ മാനുവലായും മെസേജുകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ സാധിക്കും. ഐഫോണിലും ഇതേ ഓപ്ഷനുകളാണ് ഉള്ളത്.

ക്ലൗഡ് ബാക്ക്അപ്പുകള്‍ മെസേജ്: ക്ലൗഡില്‍ ബാക്ക് അപ്പ് ചെയ്യപ്പെട്ട മെസേജുകള്‍ തിരിച്ചെടുക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഗൂഗിള്‍ ഡ്രൈവും ഐക്ലൗഡും ഡാറ്റ ബാക്ക്അപ്പ് ചെയ്യുന്നത് രാത്രിയാണ്. അതുകൊണ്ട് തന്നെ മെസേജുകള്‍ ഒരു രാത്രി പിന്നിട്ടവയാണെങ്കില്‍ ലഭിക്കാന്‍ എളുപ്പമാണ്.

ആപ്പ് അണ്‍ഇന്‍സ്റ്റാളിലൂടെ മെസേജ് തിരിച്ചെടുക്കാം: ആന്‍ഡ്രോയിഡ്, ഐ ഫോണുകളില്‍ ഒരുപോലെ ഉപയോഗിക്കാവുന്ന റീസ്റ്റോറിങ് മാര്‍ഗ്ഗമാണിത്. ഫോണിലുള്ള വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണ്‍ നമ്പര്‍ കൊടുത്ത് അക്കൌണ്ടില്‍ കയറികഴിഞ്ഞാല്‍ ക്ലൗഡ്ബാക്കപ്പില്‍ നിന്നും മെസേജ് റീസ്റ്റോര്‍ ചെയ്യണോ എന്ന് വാട്‌സ്ആപ്പ് തന്നെ ചോദിക്കും ഇവിടെ യെസ് കൊടുക്കുമ്പോള്‍ ക്ലൗഡിലുള്ള നിങ്ങളുടെ മെസേജുകള്‍ തിരികെ ലഭിക്കും. എന്നാല്‍ ഈ മാര്‍ഗ്ഗത്തിലൂടെ മെസേജ് തിരിച്ചെടുക്കുമ്പോള്‍ അവസാനം നടന്ന ക്ലൗഡ് ബാക്ക്അപ്പിനും ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഇടയിലെ മെസേജുകള്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കും

ലോക്കല്‍ ബാക്ക്അപ്പിലൂടെ മെസേജ് തിരിച്ചെടുക്കാം(Androids Only): ആന്‍ഡ്രോയിഡ് ഫോണുകളിലെ ലോക്കല്‍ ബാക്ക്അപ്പിലൂടെ മെസേജുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കും. പക്ഷെ, ഐഫോണുകളില്‍ ഈ മാര്‍ഗ്ഗത്തിലുടെ മെസേജുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല. ഗൂഗിള്‍ ഡ്രൈവ് നിങ്ങളുടെ മെസേജുകള്‍ ഓവര്‍റിട്ടണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ രീതീയില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ തിരിച്ചെടുക്കാം. ഇതിനായി ഫയല്‍ മാനേജറില്‍ കയറി വാട്‌സ്ആപ്പ് ഫോല്‍ഡര്‍ എടുത്ത് അതില്‍ ഡാറ്റാബേസ് എന്ന ഫോള്‍ഡര്‍ നോക്കുക. വാട്‌സ്ആപ്പ് ഡാറ്റ ലോക്കലായി സ്റ്റോര്‍ ചെയ്ത് വച്ചിരിക്കുന്ന ഫോള്‍ഡറാണിത്.

ഫയല്‍ റീനെയിമിങ്: ഡാറ്റാബേസ് ഫോള്‍ഡറിലെ ബാക്ക് അപ്പ് ഫയലുകളില്‍ msgstore.db.crypt12 എന്ന ഫയല്‍ സെലക്ട് ചെയത് റീനെയിം ചെയ്ത് msgstore_BACKUP.db.crypt12 എന്നാക്കുക. ഏറ്റവും അടുത്തകാലത്തുള്ള ബാക്ക് അപ്പ് ഫയലാണ് ഇത്. വീണ്ടും ഒറിജിനല്‍ പേരിലേക്ക് മാറ്റി റീസ്റ്റോര്‍ ചെയ്യുവാനും കഴിയും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it