ഹാക്ക് ചെയ്യപ്പെട്ടതോ ഡിലീറ്റ് ആകുകയോ ചെയ്ത വാട്സാപ്പ് അക്കൗണ്ട് തിരിച്ചെടുക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

പേഴ്‌സണല്‍ മെസേജിംഗിനായി ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെ സുരക്ഷയുടെ കാര്യത്തില്‍ വലിയ സജീകരണങ്ങളും സംവിധാനങ്ങളും വാട്ട്സാപ്പ് കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും മറ്റൊരു അക്കൗണ്ടിലേക്ക് കടന്നു കയറാനും ഹാക്ക് ചെയ്യാനുമുള്ള സാധ്യകള്‍ നടക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകാര്‍ നമ്മുടെ ഇടയിലും സജീവമാണ്.

നിങ്ങളുടെ അക്കൗണ്ടിനെ ഹാക്കിംഗില്‍ നിന്നും രക്ഷിക്കാം
നിങ്ങളുടെ അക്കൗണ്ടിലേക്ക് കയറുന്നതിന് ആവശ്യമായ ഒടിപി നമ്പരിനായി തട്ടിപ്പുകാര്‍ പല ട്രിക്കുകളും പ്രയോഗിക്കും. നിങ്ങളുടെ സിം കാര്‍ഡിലോ പരിശോധനാ കോഡിലോ ആരെങ്കിലും കൈകടത്തിയാലും ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ നിങ്ങളുടെ അക്കൗണ്ടിനെ സംരക്ഷിക്കുന്നു. നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിന്റെ പാസ്വേഡ് പോലെ പ്രവര്‍ത്തിക്കുന്ന അധിക സുരക്ഷയുടെ ഒരു ഘട്ടമാണിത്. ഇത്തരത്തില്‍ ഹാക്കിംഗ് നടക്കുന്നത് തടയാന്‍ രണ്ട്-ഘട്ട പരിശോധനയിലൂടെ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കാത്തവര്‍ക്കും നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാലും വീണ്ടെടുക്കാന്‍ സാധിക്കുന്നതാണ്.
നിങ്ങളുടെ ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ട് തിരികെ ലഭിക്കുന്നതിനായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്സാപ്പിലേക്ക് വീണ്ടും ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ എസ്എംഎസ് വഴി നിങ്ങള്‍ക്ക് ആറ് അക്ക പരിശോധന കോഡ് ലഭിക്കും. നിങ്ങള്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഹാക്കര്‍ യാന്ത്രികമായി ലോഗ് ഔട്ട് ചെയ്യപ്പെടും.
അഥവാ, നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടിലേക്ക് ആക്സസ് നേടിയ ശേഷം ഹാക്കര്‍ രണ്ട്-ഘട്ട പരിശോധന (ടു സ്‌റ്റെപ് വേരിഫിക്കേഷന്) ശ്രമിച്ചാല്‍ ആ കോഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത സിം ഉപയോഗിക്കുന്ന മൊബൈലിലേക്ക് എത്തും. ഈ സാഹചര്യത്തില്‍, നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാന്‍ ഏഴ് ദിവസം വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഈ കാലയളവില്‍ ഹാക്കറിന് നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല.
നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം?
ഹാക്കര്‍മാരില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും വാട്ട്സാപ്പ് അക്കൗണ്ട് സംരക്ഷിക്കുന്നതിനായി നിങ്ങളുടെ കണ്‍ഫര്‍മേഷന്‍ കോഡ് ആരുമായും പങ്കിടരുത്. മാത്രമല്ല ഡെസ്‌ക്ടോപ്പ് വാട്‌സാപ്പ് ഉപയോഗം കഴിഞ്ഞ് ലോഗ് ഔട്ട് ചെയ്യുകയോ ഫോണില്‍ ലോഗ് ഔട്ട് ആണോ എന്നു പരിശോധിക്കുകയോ ചെയ്യാം. ഇതിനായി സെറ്റിംഗ്‌സില്‍ വാട്‌സാപ്പ് വെബ് എന്നു നല്‍കുക, അവിടെ ലോഗ് ഔട്ട് സെഷന്‍സ് നല്‍കുക. കൂടാതെ, സുരക്ഷിതമായി വാട്‌സാപ്പ് കൈകാര്യം ചെയ്യാനായി രണ്ട്-ഘട്ട (ടു സ്‌റ്റെപ് വേരിഫിക്കേഷന്‍) പരിശോധന സജീവമാക്കാന്‍ മറക്കരുത്. നിലവില്‍ ആക്റ്റീവ് ആയി ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത വാട്‌സാപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഡിലീറ്റ് ആയി പോയാല്‍?
ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവര്‍ പ്ലേ സ്‌റ്റോറിലും ഐഓഎസ് ഉപയോഗിക്കുന്നവര്‍ ആപ്പ് സ്റ്റോറിലും വാട്‌സാപ്പ് തിരയുക, ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ തന്നെ നല്‍കുക. വാട്‌സാപ്പ് വേരിഫിക്കേഷന്‍ കോഡ് നല്‍കുക. ബാക്കപ്പ് ലഭ്യമായ അക്കൗണ്ടെങ്കില്‍ അതിന് ആവശ്യപ്പെടുമ്പോള്‍ ഓകെ കൊടുക്കുക. വാട്‌സാപ്പ് ഡിലീറ്റ് ആയി പോയ മെസേജുകള്‍ ഉള്‍പ്പെടെ ലഭ്യമാകും. ഡെയ്‌ലി അല്ലെങ്കില്‍ വീക്ക്‌ലി, മന്ത്‌ലി എന്നിങ്ങനെ സെറ്റിംഗ്‌സില്‍ ബാക്കപ്പ് എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുന്നവര്‍ക്കാകും പഴയ മെസേജുകള്‍ ലഭിക്കുക. അല്ലാത്തവര്‍ക്ക് പുതുതായി അതേ നമ്പറില്‍ തന്നെ ആപ്പ് ഓപ്പണ്‍ ആയി വരും. എന്നാല്‍ പഴയ മെസേജുകള്‍ ലഭ്യമാകില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it