വാട്‌സാപ്പ് മാത്രമായി ഓഫ് ചെയ്ത്‌കൊണ്ട് നെറ്റ് ഉപയോഗിക്കാം; ഈ മാര്‍ഗങ്ങള്‍ സഹായിക്കും

വര്‍ക്ക് ഫ്രം ഹോം ആയതോടെ മൊബൈല്‍ നെറ്റ് ഓഫ് ചെയ്യാനാകാത്ത അവസ്ഥയാണ് പലര്‍ക്കുമുള്ളത്. സൂം വീഡിയോകള്‍ക്കും ഗൂഗ്ള്‍ ഓഫീസ് മീറ്റിംഗുകള്‍ക്കുമൊക്കെയായി പലരുടെയും നെറ്റ് ഉപയോഗം ഇപ്പോള്‍ അധികമാണ്. എന്നാല്‍ ജോലി ചെയ്യാന്‍ അല്ലെങ്കില്‍ ക്ലയന്റ് കോളില്‍ അതുമല്ലെങ്കില്‍ ഒരു വീഡിയോ,സിനിമ അങ്ങനെ എന്തെങ്കിലും ഓണ്‍ലൈന്‍ ആയി കണ്ടു കൊണ്ടിരിക്കുമ്പോള്‍ വാട്‌സാപ്പിന്റെ മെസേജുകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്ത് ബുദ്ധിമുട്ടാണ്. നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്ത് ഇടാമെങ്കിലും വരുന്ന മെസേജ് എല്ലാം ഡെലിവേര്‍ഡ് ആയി കിടക്കും എന്നതാണ് ഒരു കുഴപ്പം. എന്താണ് ഇതിനു പരിഹാരം. ഇതാ വാട്‌സാപ്പ് മാത്രം ഓഫ് ചെയ്ത് കൊണ്ട് നെറ്റ് ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ പറയാം.

പോസ് ഇറ്റ്

പേരു പോലെ തന്നെ വാട്‌സാപ്പ് എന്ന ആപ്ലിക്കേഷന്‍ റണ്ണിംഗ് പോസ് ചെയ്യുന്ന ആപ്പാണ് ഇത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഈ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പ് ആക്റ്റിവേറ്റ് ചെയ്യുക. ചെയ്യുമ്പോള്‍ വാട്‌സാപ്പ് അല്ലാത്ത മറ്റെല്ലാ ആപ്ലിക്കേഷനും പിന്നില്‍ പ്രവര്‍ത്തിക്കും. ഇനി വാട്‌സാപ്പ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇത് അണ്‍ പോസ് അഥവാ ഓഫ് ചെയ്താല്‍ മതി.

പോസ് ഇറ്റ് - മീറ്റിംഗ് മോഡ് ഇടാം

ഈ ആപ്ലിക്കേഷനില്‍ തന്നെ മീറ്റിംഗ് മോഡ് ഉണ്ട്. നിങ്ങളൊരു സൂം മീറ്റിംഗിന് സമയം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതു കഴിയും വരെയുള്ള സമയം ക്രമീകരിക്കാം. അതിനുശേഷം ഓട്ടോമാറ്റിക് ആയി വാട്‌സാപ്പ് ഓണ്‍ ആകും.

പോസ് ഇറ്റ് - മെസേജ് അണ്‍സേവ്ഡ്

വാട്‌സാപ്പ് കോണ്‍ടാക്റ്റ് ആഡ് ചെയ്യാതെയും ആളുകള്‍ക്ക് മെസേജ് അണ്‍സേവ്ഡ് എന്ന ഇതിലെ മൂന്നാമത്തെ ഓപ്ഷന്‍ ഉപയോഗിച്ച് മെസേജ് അയക്കാം.

നോട്ടിഫിക്കേഷന്‍ മാത്രം ഓഫ് ചെയ്യാന്‍

മീറ്റിംഗിനിടയിലെ വാട്‌സാപ് പോപ് അപ്, നോട്ടിഫിക്കേഷന്‍ എന്നിവ മാത്രം ഓഫ് ചെയ്താല്‍ മതിയെങ്കില്‍ പോസ്ഇറ്റ് ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ട നേരെ വാട്‌സാപ് സെറ്റിംഗ്‌സ് പോകുക. കോണ്‍വര്‍സേഷന്‍ ടോണ്‍ ഓഫ് ചെയ്യുക.

മെസേജ് സ്വീകരിക്കാത്തത് പോലെ മെസേജ് വായിക്കാന്‍

ഇനി വാട്‌സാപ് ഓഫ് ചെയ്യേണ്ട നോട്ടിഫിക്കേഷനും ഓഫ് ചെയ്യേണ്ട. മെസേജ് അയയ്ക്കുന്ന ആളിന് രണ്ട് ടിക്ക് ലഭിക്കാതെ ഇരുന്നാല്‍ മതി. അതായത് മെസേജ് സ്വീകരിക്കാത്തത് പോലെ മെസേജ് വായിക്കാന്‍ ഫോഴ്‌സ് സ്‌റ്റോപ് ചെയ്യുക. സെറ്റിംഗ്‌സില്‍ നിന്ന് ആപ്‌സ് ആന്‍ഡ് നോട്ടിഫിക്കേഷന്‍ എടുത്ത് ഫോഴ്‌സ് സ്‌റ്റോപ് ഓണ്‍ ആക്കിയാല്‍ മതി. ഫോഴ്‌സ് സ്‌റ്റോപ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ആണ്. ആവശ്യക്കാര്‍ മാത്രം ഉപയോഗിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it