Begin typing your search above and press return to search.
ഇതാ P30 എത്തി, ഹുവാവെയുടെ ഏറ്റവും വിലകൂടിയ ഫോൺ

പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോൺ നിര്‍മ്മാതാക്കളായ ഹുവാവെയുടെ രണ്ട് ഫോണുകള്‍ വിപണിയില്‍. P30 പ്രോ, P30 ലൈറ്റ് എിവയാണ് വിപണിയിലെത്തിയിരിക്കുന്നത്.
ഇതുവരെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളതിൽ വെച്ചേറ്റവും വിലകൂടിയ ഫോണാണ് ഹുവാവെ P30 പ്രോ.
ആമസോണിൽ ഏപ്രിൽ 15 മുതൽ ഫോൺ വില്പനയാരംഭിക്കും. പ്രൈം മെമ്പർമാരല്ലാത്തവർക്ക് ഏപ്രിൽ 16 മുതലേ വാങ്ങാനാവൂ. ക്രോമ റീറ്റെയ്ൽ സ്റ്റോറുകളിൽ ഏപ്രിൽ 19 മുതൽ ഫോൺ വില്പനയ്‌ക്കെത്തും. P30 പ്രോയുടെ 8ജിബി + 256ജിബി പതിപ്പിന് 71,990 രൂപയാണ് വില.
ഹുവാവെ പി30 ലൈറ്റ് ഏപ്രില്‍ 25 മുതല്‍ ആമസോണില്‍ ലഭിക്കും. 6+128ജിബി പതിപ്പിന് 22,990 രൂപയാണ് വില. 4+128ജിബി പതിപ്പിന് 19,990 രൂപയാണ് വില.
ഹുവാവെ പി30 പ്രോയുടെ പ്രത്യേകതകൾ
- 40 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്+20 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെൻസ്
- ഹുവാവെ സൂപ്പര്‍ സ്‌പെക്ട്രം സെന്‍സര്‍
- ഒപ്റ്റിക്കല്‍ സൂപ്പര്‍ സൂം ലെന്‍സ്
- ഹുവാവെ ടൈം ഓഫ് ലൈററ് ക്യാമറ
- കാമറയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ് സ്റ്റബിലൈസേഷന്‍ സാങ്കേതിക വിദ്യ
- സൂപ്പര്‍ ചാര്‍ജ്ജ്, വയര്‍ലസ് റിവേഴ്‌സ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയുള്ള 4200 എംഎഎച്ച് ബാറ്ററി
- 2340x1080 റെസലൂഷനുള്ള ഫുള്‍ വ്യൂ ഡിസ്‌പ്ലെ
- ഒഎല്‍ഇഡി പാനലോടു കൂടിയ കേര്‍വ്ഡ് ഡിസൈന്‍ സ്‌ക്രീൻ
- 9 പാളികളുള്ള നാനോ ഒപ്റ്റിക്കല്‍ കളര്‍ ഫിനിഷ്
Next Story