ഗൂഗിളില്‍ നിന്നും നികുതി പിരിക്കാനൊരുങ്ങി ഇന്ത്യ

അന്താരാഷ്ട്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ടെക് കമ്പനികള്‍ക്ക് പ്രാദേശികമായി ലഭിക്കുന്ന ലാഭത്തിന്മേല്‍ നേരിട്ട് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ഗൂഗിള്‍, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയാണ് ലക്ഷ്യം. കുറഞ്ഞത് 500,000 ഉപയോക്താക്കളുടെ ഉപയോക്തൃ അടിത്തറയുള്ളതും 20 കോടി രൂപയെങ്കിലും വരുമാനം നേടുന്നതുമായ പ്രവാസി ടെക് കമ്പനികള്‍ പ്രാദേശികമായി നേടിയ ലാഭത്തിന്മേല്‍ നികുതി ചുമത്താനാണുദ്ദേശിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ വിദേശ ടെക് കമ്പനികള്‍ക്ക് പ്രാദേശികമായി നേടുന്ന ലാഭത്തിന് 3 ശതമാനം നികുതി ചുമത്താന്‍ ആലോചിക്കുന്ന വേളയിലാണ് ഈ നീക്കം. അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍, യൂറോപ്യന്‍ യൂണിയന് ആഗോള വരുമാനം 750 ദശലക്ഷം യൂറോയ്ക്ക് മുകളിലുള്ളതും മേഖലയിലെ വാര്‍ഷിക വരുമാനം 50 ദശലക്ഷം യൂറോ കവിയുന്നതുമായ ടെക് കമ്പനികള്‍ക്ക് മേല്‍ നികുതി ചുമത്താന്‍ കഴിയും