ജിപിഎസിന് പകരം നാവിക് എത്തുമോ ? സമയ പരിധിക്കുള്ളില്‍ സാധ്യമല്ലെന്ന് ഫോണ്‍ നിര്‍മാതാക്കള്‍

ഇന്ത്യ വികസിപ്പിച്ച നാവിഗേഷന്‍ സിസ്റ്റമായ നാവിക് (NavIC), സ്മാര്‍ട്ട്‌ഫോണുകളില്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഫോണ്‍ നിര്‍മാതാക്കള്‍. 2023 ജനുവരി മുതല്‍ ഇന്ത്യയുടെ നാവിഗേഷന്‍ സിസ്റ്റം ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ സമയ പരിധിക്കുള്ളില്‍ മാറ്റം സാധ്യമാവില്ല എന്നാണ് വിലയിരുത്തല്‍.

വിഷയത്തില്‍ കേന്ദ്രവുമായി നടത്തിയ യോഗത്തില്‍ സാംസംഗ്, ആപ്പിള്‍, ഷവോമി എന്നീ കമ്പനികള്‍ അഭിപ്രായം വ്യക്തമാക്കിയതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നാവിക് സേവനം ഫോണില്‍ ഉള്‍പ്പെടുത്താന്‍ കൂടുതല്‍ ഗവേഷണവും ഉല്‍പ്പാദനച്ചിലവും വേണമെന്നാണ് ഫോണ്‍ നിര്‍മാതാക്കള്‍ അറിയിച്ചത്. അതേസമയം വിഷയത്തില്‍

അമേരിക്കയുടെ ജിപിഎസ് ഉള്‍പ്പടെയുള്ളവയുടെ ഉപയോഗം കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.് നാവിക്കില്‍ കൃത്യത കൂടുതലായിരിക്കും എന്നും അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ആണ് കേന്ദ്രത്തിന്റെ വാദം. നിലവില്‍ മത്സ്യ ബന്ധനം, പൊതു ഗതാഗതം തുടങ്ങിയ ചുരുക്കം മേഖലകളില്‍ മാത്രമാണ് നാവിക് ഉപയോഗിക്കുന്നത്. ചൈന, യുറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, റഷ്യ അടക്കമുള്ളവര്‍ ജിപിഎസിന് പകരം സ്വന്തം നാവിഗേഷന്‍ സിസ്റ്റമാണ് ഉപയോഗിക്കുന്നത്.

എന്താണ് നാവിക് ?

ഐഎസ്ആര്‍ഒ വികസിപ്പിച്ച സ്വതന്ത്ര നാവിഗേഷന്‍ സംവിധാനമാണ് NavIC അഥവാ Navigation wiith Indian Constellation. 2018ല്‍ ആണ് പ്രവര്‍ത്തനം തുടങ്ങുന്നത്. എട്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ ആണ് നാവിക്കിനായി ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മേഖലയ്ക്കായി പ്രത്യേകം വികസിപ്പിച്ച സംവിധാനം എന്നതാണ് നാവിക്കിന്റെ പ്രത്യേകത.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it