Top

സന്ദേശ് ആപ്പ് പുറത്തിറക്കി സര്‍ക്കാര്‍; ഇന്ത്യക്കാര്‍ വാട്‌സാപ്പ് ഉപയോഗം കുറയ്ക്കുമോ?

ഇന്ത്യക്കാരുടെ സ്വന്തം ഇന്‍സ്റ്റന്റ് ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സന്ദേശ് എന്ന പേരില്‍ പുറത്തിറക്കിയ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നതാണെങ്കിലും ഇപ്പോഴാണ് ആപ്പ്‌സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. നിലവില്‍ ആപ്പിള്‍ പ്ലേ സ്റ്റോറില്‍ മാത്രമാണ് സന്ദേശ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമായിത്തുടങ്ങിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സന്ദേശ് ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ജിംസില്‍ നിന്ന് ആപ്പിന്റെ എപികെ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറക്കിയിട്ടുള്ള മൊബൈലുകളിലുമാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഐഒഎസ് ഉപയോക്താക്കളാണെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. വാട്‌സാപ്പ് പോലെ, മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉള്ള ആര്‍ക്കും എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും പുതിയ എന്‍ഐസി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയും.
പ്രാരംഭ ഘട്ടത്തില്‍ പേയ്‌മെന്റ് ഒഴികെയുള്ള എല്ലാ വാട്‌സാപ്പ് ഫീച്ചറുകളും ഈ ആപ്പിലുമുണ്ട് എന്നതിനാല്‍ വാട്‌സാപ്പിനെക്കാള്‍ സുരക്ഷിതത്വം ഉറപ്പിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജ്യാന്തര തലത്തിലെ ഉപയോഗ പരിധിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തിറക്കേണ്ടിയിരിക്കുന്നു. നിലവിലെ വിവരങ്ങള്‍ ്അനുസരിച്ച് ഈ ആപ്പ് ഇന്‍സ്റ്റന്റ് മെസേജിംഗില്‍ ഏറെ ഉപകാരപ്രദം തന്നെ.
എന്ത്‌കൊണ്ട് വാട്‌സാപ്പിന് പകരം സന്ദേശ്
?
വാട്‌സ്ആപ്പിലേത് പോലെ തന്നെ സന്ദേശിലും മെസേജ് സംരക്ഷിക്കപ്പെടുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനമാണ് ഉള്ളത്. മെസേജുകള്‍ക്ക് പുറമേ ഫോട്ടോകള്‍, വീഡിയോ, കോണ്ടാക്ട് എന്നിവ അയയ്ക്കാന്‍ സാധിക്കും. ഇതിന് പുറമേ ഗ്രൂപ്പ് ചാറ്റ് സംവിധാനവും ആപ്പിലുണ്ട്. സൈന്‍ അപ്പ് ചെയ്യുന്നതിന് ഇതിന് ഒരു മൊബൈല്‍ നമ്പറോ സര്‍ക്കാര്‍ ഇമെയില്‍ ഐഡിയോ ആവശ്യമാണ്. സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും ഒപ്പം പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും അല്ലെങ്കില്‍ ചിത്രങ്ങളും വീഡിയോകളും പോലുള്ള മള്‍ട്ടിമീഡിയ ഉള്ളടക്കം അയയ്ക്കാനും കഴിയുമെന്നതും ആപ്പിന്റെ പ്രത്യേകതയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it