മൊബീല്‍ ഫോണും വാട്ടര്‍ ഹീറ്ററും സംസാരിക്കുമ്പോള്‍

വീടെത്തുമ്പോള്‍ തന്നെ ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ബാത്ത് റൂമിലെ വാട്ടര്‍ ഹീറ്ററിനോട് വെള്ളം ചൂടാക്കാന്‍ മൊബീല്‍ ഫോണിലൂടെ പറഞ്ഞാല്‍ കേള്‍ക്കുമോ? കേള്‍ക്കും. അതാണ് ഐഒടി അഥവാ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ചെയ്യുന്നത്.

മനുഷ്യന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പരസ്പരം ആശയ വിനിമയം നടത്തുമെന്നതാണ് ഐഒടിയുടെ പ്രത്യേകത. ഉല്‍പ്പാദനം, വിദ്യാഭ്യാസം, ഗതാഗതം, റീറ്റെയ്ല്‍, എനര്‍ജി, ആരോഗ്യം, തുടങ്ങി സമസ്ത മേഖലകളിലും ഐ.ഒ.ടി പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

സ്മാര്‍ട്ട് ഓഫീസുകള്‍, സ്മാര്‍ട്ട് അപ്ലയന്‍സസ്, സ്മാര്‍ട്ട് ഹോമുകള്‍, സ്മാര്‍ട്ട് ഫാക്ടറീസ്, സ്മാര്‍ട്ട് സിറ്റീസ് എന്നിവ വന്‍തോതില്‍ വ്യാപകമാകുമെന്നതാണ് ഇതിന് കാരണം. മനുഷ്യരും മെഷീനുകളുമായുള്ള ആശയവിനിമയം വര്‍ദ്ധിക്കുന്നതിനും ഇത് വഴിയൊരുക്കും.

കമ്പനികളുടെ ബിസിനസ് ഓപ്പറേഷന്‍സ്, ഡിസിഷന്‍സ്, ബിസിനസ് മോഡല്‍ എന്നിവയൊക്കെ സ്മാര്‍ട്ടാക്കുന്നതിനും ഐ.ഒ.ടി സഹായിക്കും. വാഹനങ്ങളിലെ ടയറുകളുടെ പ്രകടനം റിയല്‍ടൈമായി മോണിറ്റര്‍ ചെയ്ത് ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാനും ഓയ്ല്‍ & ഗ്യാസ് ഇന്‍ഡസ്ട്രിയിലെ പൈപ്പ്‌ലൈനുകളുടെ മോണിറ്ററിംഗിനും റിയല്‍ടൈം കോള്‍ഡ് ചെയ്ന്‍ മാനേജ്‌മെന്റിനും ആവശ്യമായ ഐ.ഒ.ടി സങ്കേതങ്ങള്‍ രാജ്യത്തെ വിവിധ കമ്പനികള്‍ ലഭ്യമാക്കിയിട്ടുണ്ട്.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it