അലക്‌സയോട് സംസാരിക്കാം, ഇനി കാറില്‍ വെച്ചും

ഇതുവരെ വീട്ടില്‍ വെച്ചായിരുന്നു അലക്‌സയോട് സംസാരിച്ചിരുന്നതെങ്കില്‍ ഇതാ ഇനി കാറിലും അലക്‌സയെത്തുന്നു. ആമസോണിന്റെ ഇക്കോ ഡിവൈസുകള്‍ ഇന്ത്യയില്‍ കൂടുതല്‍ വിപുലമാകുകയാണ്. കാറില്‍ വെച്ചുള്ള ഉപയോഗത്തിന് മാത്രമായി പുതിയ ഇക്കോ ഓട്ടോ സ്മാര്‍ട്ട് സ്പീക്കര്‍ ആമസോണ്‍ അവതരിപ്പിച്ചു. 4999 രൂപയാണ് ഇതിന്റെ വില.

ഇതിന്റെ പ്രീ ഓര്‍ഡര്‍ ഇ-കൊമേഴ്‌സ് സൈറ്റില്‍ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. ജനുവരി 15 മുതലാണ് ഷിപ്പിംഗ് ആരംഭിക്കുന്നത്.

എട്ട് മൈക്രോഫോണുകളാണ് ഇക്കോ ഓട്ടോയിലുള്ളത്. അതുകൊണ്ടുതന്നെ തിരക്കേറിയ ട്രാഫിക്കിലും വ്യക്തമായി കേള്‍ക്കാനാകും. കാറിന്റെ 12 വോള്‍്ട്ട് ചാര്‍ജിംഗ് സോക്കറ്റ് വഴിയോ യുഎസ്ബി പോര്‍ട്ട് വഴിയോ ചാര്‍ജ് ചെയ്യാനാകും. കാറിന്റെ സ്റ്റീരിയ സിസ്റ്റത്തിലേക്ക് ഓക്‌സിലറി കേബിള്‍ വഴി കണക്റ്റ് ചെയ്യാനാകും. ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അലക്‌സയെ സ്മാര്‍ട്ട്‌ഫോണിലെ അലക്‌സ ആപ്പ് വഴി ഒരിക്കല്‍ കണക്റ്റ് ചെയ്തുകഴിഞ്ഞാല്‍ പി്‌ന്നെ അലക്‌സയോട് ചോദ്യങ്ങള്‍ ചോദിക്കാം. ഇന്നത്തെ വാര്‍ത്തകളും അടുത്തുള്ള കോഫി ഷോപ്പും പെട്രോള്‍ പമ്പും അങ്ങനെയെന്തും അലക്‌സയോട് ചോദിക്കാം. സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് നിയന്ത്രിക്കാം. റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാം. പാട്ട് കേള്‍ക്കാം. എന്തിന് ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് ഫോണ്‍ കോളുകള്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം.

സ്വകാര്യതയ്ക്കും ഏറെ പ്രാധാന്യം പുതിയ സ്പീക്കര്‍ നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് അലക്‌സയില്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നവ കാണാനും കേള്‍ക്കാനും ഡിലീറ്റ് ചെയ്യാനുമൊക്കെ സാധിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it