10 ഇയർ ചലഞ്ചിന് പിന്നിൽ ഫേസ്ബുക്കിന് ഗൂഢലക്ഷ്യമുണ്ടോ?

എല്ലാവരുടേയും സോഷ്യൽ മീഡിയ ഫീഡുകൾ ഇപ്പോൾ ടെൻ ഇയർ ചലഞ്ചിന്റെ ഫോട്ടോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ. ഇതിൽ സെലിബ്രിറ്റികളുണ്ട് നിങ്ങളുടെ സുഹൃത്തുക്കളുമുണ്ട്.

കൗതുകമുള്ള കാര്യമാണെങ്കിലും, ഇതിനെതിരെ ആരോപണങ്ങളുമായി ചിലകൂട്ടർ മുന്നോട്ട് വന്നിട്ടുണ്ട്. തങ്ങളുടെ ഫെയ്‌സ് റെക്കഗ്നിഷന്‍ അൽഗോരിതം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫെയ്‌സ്ബുക്ക് ഇങ്ങനെ ഒരു ചലഞ്ചിന് തുടക്കമിട്ടിരിക്കുന്നതെന്നാണ് അവരുടെ വാദം.

ഒരാളുടെ പ്രായത്തിന്റെ സവിശേഷതകളെക്കുറിച്ച് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിനെ ട്രെയിൻ ചെയ്യണമെങ്കിൽ കൃത്യമായ ഇടവേളകളിൽ ശേഖരിച്ച ഒരു വലിയ അളവ് ഡേറ്റ ഉണ്ടാകണം.

സ്വകാര്യ വ്യക്തികളുടെ ഡേറ്റ സ്വന്തം ആവശ്യങ്ങൾക്ക് ടെക്നോളജി കമ്പനികൾ ഉപയോഗിക്കാറുണ്ടെന്ന ആരോപണം പുതിയതല്ല. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ഫേസ് റെക്കഗ്നിഷൻ സംവിധാനം കാണാതായ കുട്ടികളെ കണ്ടുപിടിച്ചുതരുമെങ്കിൽ തീർച്ചയായും ഇതൊരു നല്ല കാര്യമാണെന്ന് ടെക്ക് വിദഗ്ധയായ കാത്തി ഒ'നീൽ പറയുന്നു.

ആരോപണത്തെക്കുറിച്ച് ഫേസ്ബുക്കിന് പറയാനുള്ളത് ഇതാണ്: "10 ഇയർ ചലഞ്ച് ഒരു ഉപയോക്താവ് തുടങ്ങിയതാണ്. ഫേസ്ബുക്ക് തുടങ്ങിവെച്ചതല്ല. ഇതിൽ നിന്നും ഫേസ്ബുക്കിന് പ്രത്യേകിച്ച് ലഭിക്കാൻ ഒന്നുമില്ല. മാത്രമല്ല, ഫേഷ്യൽ റെക്കഗ്നിഷൻ ഓൺ/ഓഫ് ചെയ്യാനുള്ള ഓപ്‌ഷനുമുണ്ട്."

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it