ഹൈപ്പർലൂപ്പ് മത്സരം: ഇലോൺ മസ്കിന്റെ പ്രശംസ നേടി ഐഐടി മദ്രാസ് ടീം

ലോസ് ആഞ്ചലസിൽ നടന്ന ഹൈപ്പർലൂപ്പ് മത്സരത്തിൽ സ്‌പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിന്റെ മനം കവർന്ന് മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികൾ. ആവിഷ്കാർ ഹൈപർലൂപ്പ് എന്ന് പേരിട്ടിരിക്കുന്ന പോഡ് നിർമിച്ചത് മദ്രാസ് ഐഐടിയിലെ സെന്റർ ഫോർ ഇന്നവേഷനിലെ ടീമംഗങ്ങളാണ്.

ജൂലൈ 21ന് നടന്ന 'SpaceX Hyperloop Pod Competition 2019' ൽ പങ്കെടുത്ത ഏക ഏഷ്യൻ ടീം ഐഐടി മദ്രാസായിരുന്നു. മത്സരത്തിൽ ഒന്നാമതെത്തിയില്ലെങ്കിലും, ഇവരുടെ പ്രൊജക്റ്റ് മസ്‌കിന്റെ പ്രശംസ നേടിയെടുത്തു. വിർജിൻ ഹൈപ്പർലൂപ്പ് വൺ സഹസ്ഥാപകൻ ജോഷ് ഗെയ്‌ജെലും ടീമിനെ അഭിനന്ദിച്ചു.

ആഗോളതലത്തിൽ മത്സരത്തിനപേക്ഷിച്ച 1,600 ടീമുകളിൽ നിന്ന് ആവിഷ്കാർ ഉൾപ്പെടെ 21 ടീമുകളെയാണ് ലോസ് ആഞ്ചലസിലേക്ക് ക്ഷണിച്ചിരുന്നത്. എം-ടെക്ക് വിദ്യാർത്ഥിയായ സുയാഷ്‌ സിങ്ങാണ് ടീമിനെ നയിച്ചത്. ടീമിന്റെ പ്രൊജക്റ്റ് വിജയകരമായാൽ ഇന്ത്യയിലെ ആദ്യത്തെ സെൽഫ്-പ്രൊപ്പൽഡ് ഹൈപ്പർലൂപ്പ് ആയിരിക്കുമിത്.

ജർമനിയിലെ ടെക്‌നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക് ആണ് ഒന്നാം സ്ഥാനം നേടിയത്. ഹൈപ്പർലൂപ്പിന് 463 കിലോമീറ്റർ എന്ന റെക്കോർഡ് നേടിയാണ് ഇവർ ഒന്നാമതെത്തിയത്. 2013-ൽ മസ്‌കാണ് അതിവേഗ സഞ്ചാര മാർഗമായ ഹൈപ്പർലൂപ്പ് എന്ന ആശയം അവതരിപ്പിച്ചത്.

കൂടുതൽ വായിക്കാം

തലച്ചോറിനെ നിര്‍മിതബുദ്ധിയുമായി ബന്ധിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക്, അമാനുഷികര്‍ ജനിക്കുമോ?

സ്റ്റീവ് ജോബ്‌സ് മുതൽ ഇലോൺ മസ്‌ക് വരെ: അവഗണനയിലും വിജയം കൊയ്ത 10 പേർ

വ്യത്യസ്തരാകണോ? എത്ര സമയം ജോലി ചെയ്യണമെന്ന് ഇലോൺ മസ്‌ക് പറയും

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it