വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് 'വർക്ക് ഫ്രം ഹോം പായ്ക്കുമായി' ജിയോ

കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യമെമ്പാടുമുള്ള പ്രൊഫഷണലുകളില്‍ വലിയൊരു ശതമാനം പേരും വര്‍ക്ക് ഫ്രം ഹോം ശൈലിയിലേക്ക് മാറിയതോടെ ആകര്‍ഷകമായ പാക്കേജുമായി റിലയന്‍സ് ജിയോ എത്തി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കായി റിലയന്‍സ് ജിയോ ശനിയാഴ്ച 'വര്‍ക്ക് ഫ്രം ഹോം പായ്ക്ക്' അവതരിപ്പിച്ചു. ഈ പ്ലാന്‍ അനുസരിച്ച്, ദിവസേന 2 ജിബി ഡേറ്റാ സ്വന്തമാക്കാം. 100% ഡേറ്റാ ഉപഭോഗം പൂര്‍ത്തിയാക്കിയ ശേഷം, ഉപയോക്താക്കള്‍ക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കുന്നത് തുടരാം.

ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്സ് കോളുകള്‍ക്കും എസ്എംഎസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡേറ്റ വൗച്ചര്‍ പ്ലാനുകള്‍ അപ്ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതല്‍ ഡേറ്റയും ജിയോ ഇതര വോയ്സ് കോള്‍ ഫ്രീ മിനിറ്റുകളും ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഒരു സജീവ പ്ലാന്‍ ഉള്ള ഉപയോക്താവിന് മാത്രമേ ഈ 4 ജി ഡേറ്റ വൗച്ചര്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിയൂ.

11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിവയുടെ 4 ജി ജിയോ പ്രീപെയ്ഡ് ഡേറ്റ വൗച്ചറുകള്‍ ഇപ്പോള്‍ യഥാക്രമം 800 എംബി, 2 ജിബി, 6 ജിബി, 12 ജിബി ഹൈ സ്പീഡ് ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വൗച്ചറുകള്‍ ജിയോ ഇതര നമ്പറുകളിലേക്കുള്ള വോയ്സ് കോളുകളും വര്‍ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള ജിയോ ഇതര നെറ്റ്വര്‍ക്കിലേക്ക് യഥാക്രമം 75, 200, 500, 1000 മിനിറ്റ് ഔട്ട്ഗോയിംഗ് ടോക്ക്‌ടൈമാണ് കമ്പനി ഉപയോക്താക്കള്‍ക്കായി സമ്മാനിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it