ജനരോഷമൊതുക്കാന്‍ ജിയോ; 30 മിനിട്ട് സൗജന്യ ടോക്‌ടൈം

ഇതര നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനത്തിനെതിരെ ഉയരുന്ന പ്രതിഷേധം

mukesh-ambani-nears-deal-with-top-mideast-sovereign-funds-for-jio
-Ad-

ഇതര നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനത്തിനെതിരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കുന്നതിന് പരിമിതമായി സൗജന്യ ടോക്ക് ടൈം നല്‍കുന്നു. 30 മിനിട്ട് സൗജന്യ ടോക് ടൈം ജിയോ നല്‍കുമെന്ന സൂചനയാണുള്ളത്.

ജിയോ ടോക് ടൈം വൗച്ചറുകള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒറ്റത്തവണ മാത്രം 30 മിനിട്ട് സൗജന്യ സംസാര സമയമാവും നല്‍കുക. ഏഴ് ദിവസമാകും സൗജന്യ സംസാര സമയത്തിനുള്ള കാലാവധി. പ്ലാന്‍ റീചാര്‍ജ് ആസന്നമായവര്‍ക്ക് ഇതു സംബന്ധിച്ച സന്ദേശങ്ങള്‍ കിട്ടിത്തുടങ്ങി.

ഫ്രീകോള്‍ നിര്‍ത്താനുള്ള ജിയോയുടെ തീരുമാനത്തിനെതിരെ ട്വിറ്ററില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജീവിതകാലത്തേക്ക് മുഴുവന്‍ സൗജന്യ കോളുകള്‍ നല്‍കുമെന്ന മുന്‍ വാഗ്ദാനം മറന്നുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ആയിരക്കണക്കിനു പേര്‍ അഭിപ്രായപ്പെട്ടിരുന്നു.

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here