തൊഴിലന്വേഷകരെ ഇതിലേ! ഒരു ലക്ഷം പേരെ പുതിയതായി നിയമിക്കാനൊരുങ്ങി ആമസോണ്‍

ലോക്ഡൗണ്‍ ദിനങ്ങളില്‍ നിരവധി പേരെ പിരിച്ചുവിട്ടെങ്കിലും ഒരു ലക്ഷം പേരെ പുതുതായി നിയമിക്കാനൊരുങ്ങുകയാണ് ആമസോണ്‍ എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് പുതിയ അവസരമായി ഇന്ത്യയില്‍ നിന്നു തന്നെ നിരവധി നിയമനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ട് ടൈം ആയും ഫുള്‍ടൈം ആയും ഉള്ള ജോലികള്‍ക്കാണ് അവസരമുള്ളത്. ഓര്‍ഡറുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് പുതിയ ടമിനെ വിന്യസിക്കാനുള്ള നീക്കം. ലോജിസ്റ്റിക്‌സ് വിഭാഗത്തിലേക്കായിരിക്കും നിയമനം.

ഓര്‍ഡറുകള്‍ പായ്ക്ക് ചെയ്യല്‍, കയറ്റുമതി ചെയ്യല്‍, അടുക്കല്‍ തുടങ്ങിയവയാണ് ഒഴിവുള്ള പുതിയ ജോലികളെന്ന് കമ്പനി അറിയിച്ചു. അവധിക്കാല നിയമനവുമായി സാധാരണ താല്‍ക്കാലിക ജീവനക്കാരെ ആമസോണ്‍ നിയമിക്കുന്നതാണെങ്കിലും അതുമായി ഇതിന് ബന്ധമില്ലെന്നും ആമസോണ്‍ വ്യക്തമാക്കി.

അതേസമയം 33,000ത്തോളം കോര്‍പ്പറേറ്റ്, ടെക് ജോലികള്‍ നികത്തേണ്ടതായി ഉണ്ടെന്ന് കഴിഞ്ഞ ആഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു. ഈ മാസം 100 പുതിയ വെയര്‍ഹൗസുകള്‍, പാക്കേജ് സോര്‍ട്ടിംഗ് സെന്ററുകള്‍ എന്നിവയും സെറ്റ് ചെയ്യുകയാണ് കമ്പനി. രാജ്യത്തെ റീട്ടെയ്ല്‍ ഭീമന്മാരായ ആമസോണ്‍ ജിയോയുമായാണ് മത്സരിക്കുന്നത്. ഈ വെയര്‍ഹൗസുകളിലേക്കും നിരവധി ആളുകളെ ആവശ്യമാണെന്ന് ആമസോണ്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യാന്തര തലത്തില്‍ തന്നെ ആമസോണിലെ തുടക്ക ശമ്പളം മണിക്കൂറിന് 15 ഡോളറും അതില്‍ കൂടുതലുമാണ്. ഹോളിഡേ ഷോപ്പിംഗ് തിരക്കിന് പുറമേ, ആമസോണ്‍ അതിന്റെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ദിനങ്ങളിലൊന്നായ പ്രൈം ഡേ ഈ വര്‍ഷം അവസാനത്തോടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അവധി ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കേണ്ടതുണ്ടോ എന്ന് ആമസോണ്‍ തീരുമാനിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it