ആവശ്യമില്ലാത്ത വാട്‌സാപ്പ് ഗ്രൂപ്പ് മെസേജുകള്‍ എന്നെന്നേക്കും മ്യൂട്ട് ചെയ്യാം; പുതിയ ഫീച്ചറെത്തി

ഉപയോക്താക്കളുടെ സംതൃപ്തിക്കുചിതമാകുന്ന തരത്തില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ ഫെയ്‌സ്ബുക്കിന്റെ വാട്‌സാപ്പിനെ കഴിഞ്ഞേ മറ്റ് ആപ്പുകളുള്ളൂ. സൂമിനോട് പൊരുതാന്‍ നിരവധി പേരുമായി ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുള്‍പ്പെടെ വാട്‌സാപ്പ് നിരവധി പുതുപുത്തന്‍ ഫീച്ചറുകളാണ് 2020ല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ പുത്തന്‍ ഫീച്ചറാണ് ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കാനൊരുങ്ങുന്നത്.

വാട്ട്‌സാപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് പുതിയ ഫീച്ചര്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ചാറ്റുകളും ഗ്രൂപ്പ് മെസേജുകളും ഒരു വര്‍ഷം വരെ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പില്‍ ലഭ്യമാണ്. ഇത് ആജീവനാന്തം(Always) എന്നാക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ ഒരു ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാന്‍ സാധിക്കുന്ന 8 മണിക്കൂര്‍, ഒരാഴ്ച അല്ലെങ്കില്‍ ഒരു വര്‍ഷം ഇങ്ങനെയുള്ള ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ അത് എന്നെന്നേക്കും ആക്കാവുന്ന തരത്തിലാകും. വാട്ട്‌സാപ്പ് ആന്‍ഡ്രോയ്ഡ് 2.20.197.3 ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും എന്നാണ് സൂചന. പിന്നീട് മാത്രമാകും ഐഓഎസുകളില്‍ ലഭ്യമാകുക.

വാട്‌സാപ്പ് അവതരിപ്പിച്ച മറ്റ് ഫീച്ചറുകള്‍

ഈ വര്‍ഷം ആദ്യം ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചാണ് വാട്ട്‌സാപ്പിന്റെ മോഡിഫിക്കേഷന്‍ തുടങ്ങിയത്. പിന്നീട് കൊവിഡ് 19 പ്രതിസന്ധികാലത്ത് വീഡിയോകോളുകളുടെ ആവശ്യകത കൂടിയപ്പോള്‍ വീഡിയോ കോള്‍ പരിധി കൂട്ടി. ഒപ്പം തന്നെ ആനിമേറ്റഡ് സ്റ്റിക്കര്‍, ക്യൂആര്‍ കോഡ് ഇങ്ങനെ പ്രത്യേകതകള്‍ പലതും വന്നു. ഈ വര്‍ഷം ഇനിയും വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പല ഫീച്ചറുകളും പരീക്ഷണത്തിലാണ്. ഇതില്‍ പ്രധാനപ്പെട്ടത് പുത്തന്‍ സെര്‍ച്ച് രീതി, ഡിസൈന്‍ മാറ്റം, ഡാര്‍ക്ക് മോഡ്, ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍ എന്നിവയായിരുന്നു. വാട്‌സാപ്പ് വെബിനു പുറമെയാണിത്.

വാട്‌സാപ്പ് വെബ് അല്ലാതെ മറ്റു ഫോണുകളിലും ഉപയോഗിക്കാം

വാട്‌സാപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഒരേ സമയം നാല് ഡിവൈസുകളില്‍ നിന്നും വാട്‌സാപ്പ് ഉപയോഗിക്കാനുള്ള ഫീച്ചറാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. എന്നാല്‍ ഇതില്‍ ചിലപ്പോള്‍ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകുമ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. പുതുതായി എടുക്കേണ്ട ഡിവൈസിലെ ആപ്പില്‍ 'ലിങ്ക്ഡ് ഡിവൈസ്' എന്ന ഓപ്ഷന്‍ ആഡ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഒരു ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഡിവൈസ് ഫോണ്‍ നമ്പറും എസ്എംഎസ് കോഡും വെരിഫിക്കേഷനായി ആഡ് ചെയ്യാം. ഇതേ രീതിയില്‍ തന്നെ ലോഡ് ഔട്ട്, ക്ലോസ് ഓപ്ഷനിലൂടെ ഇത്തരത്തില്‍ ലിങ്ക് ചെയ്ത ഡിവൈസ് നീക്കം ചെയ്യാനും സാധിക്കും എന്നു പറയപ്പെടുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് വാട്‌സാപ്പ് തന്നെ അറിയിക്കുമെന്നാണ് ടെക് ലോകം കരുതുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it