മെറ്റയുടെ വിർച്വൽ ലോകം ഹൊറിസോൺ വേൾഡ്സിന്റെ വെബ് പതിപ്പ് എത്തുന്നു

മെറ്റയുടെ (ഫേസ്ബുക്ക്) സോഷ്യൽ മെറ്റാവേഴ്സ് പ്ലാറ്റ്ഫോം ഹൊറിസോൺ വേൾഡ്സിന്റെ വെബ്സൈെറ്റ് പതിപ്പും പുറത്തിറങ്ങും. നിലവിൽ മെറ്റയുടെ ഉപകമ്പനി ഒക്കലസിന്റെ ക്വസ്റ്റ് വിആർ ഉപയോ​ഗിച്ച് മാത്രമെ ഹൊറിസോൺ വേൾഡ്സ് ഉപയോ​ഗിക്കാൻ സാധിക്കു. വെബ് പതിപ്പ് എത്തുന്നതോടെ ഉപഭോക്താക്കൾക്ക് വലിയ സ്ക്രീനിൽ ഹൊറിസോൺ വേൾഡ്സ് അനുഭവം സാധ്യമാവും.

ഹൊറിസോൺ വെബ് പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല. ഈ വർഷം അവസാനത്തോടെ സ്മാർട്ട് ഫോണുകളിലും ​ഗെയിം കൺസോളുകളിലും ഹോറിസോൺ അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുകയാണ്.

ഹൊറിസോൺ വേൾഡ്സിൽ നിന്ന് ക്രിയേറ്റർമാർ നേടുന്ന വരുമാനത്തിന്റെ 47.5 ശതമാനം ഫീസ് ഇനത്തിൽ മെറ്റ ഈടാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വെബ് പതിപ്പിൽ നിന്ന് ഇത് 25% ആയി കുറയും.

വലിയ തോതിൽ ഫീസ് ഈടാക്കാനുള്ള മെറ്റയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ആപ്പിൾ സ്റ്റോറിലൂടെയുള്ള വാങ്ങലുകൾക്ക് 30 % ഫീസ് ഈടാക്കുന്നതിനെതിരെ നേരത്തെ മെറ്റ രം​ഗത്ത് വന്നിരുന്നു.

ഹൊറിസോൺ വേൾഡിൽ വിർച്വൽ സാധനങ്ങളുടെ വിൽപ്പന നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആണ് മെറ്റ നടത്തുന്നത്. യുഎസ്, യുകെ എന്നീ രാജ്യങ്ങളിലെ 18 വയസിന് മുകളിൽ ഉള്ളവർക്കാണ് സേവനം ഉപയോ​ഗിക്കാൻ സാധിക്കുക. ക്ഷണാടിസ്ഥാനത്തിലാണ്.

2021 ഡിസംബറിലാണ് ഹൊറിസോൺ വേൾഡ്സ് ഔദ്യോ​ഗികമായി ഉപഭോക്താക്കളിലേക്ക് എത്തിയത്. ​ഗെയിമിം​ഗ് മുതൽ മെറ്റാവേഴ്സിലൂടെയുള്ള പരസ്പരമുള്ള ഇടപെടലുകൾ വരെ സാധ്യമാക്കുന്ന ഭാവിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയാണ് ഹൊറിസോൺ വേൾഡ്സ് വിലയിരുത്തപ്പെടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it