ടിക് ടോകിനെ ഏറ്റെടുക്കാനൊരുങ്ങി മൈക്രോ സോഫ്റ്റ് നിരോധിക്കുമെന്ന് ട്രംപ്

ഇന്ത്യയുടെ ചുവടു പിടിച്ച് അമേരിക്കയിലും ടിക് ടോകിനെ നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുന്നതിനിടയിലാണ് ആപ്പിന്റെ യുഎസ് പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്

Microsoft in talks to acquire TikTok’s US ops, Trump considers ‘banning’ app
-Ad-

ചൈനീസ് മൊബീല്‍ ആപ്ലിക്കേഷനായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ആപ്പിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക് അടക്കമുള്ള 106 ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയെ അമേരിക്കയില്‍ നിന്നടക്കമുള്ള നിരവധി പ്രമുഖര്‍ അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടിക് ടോകിന്റെ പ്രവര്‍ത്തനം പരിശോധിച്ചു വരികയാണെന്നും നിരോധനം ഉണ്ടായേക്കാമെന്നും ട്രംപ് വാര്‍ത്താ ലേഖകരെ അറിയിച്ചത്.

ഈ വാര്‍ത്തകള്‍ക്കിടയിലാണ് ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കാമെന്ന വാര്‍ത്ത ആഗോള മാധ്യമങ്ങളില്‍ വരുന്നത്. ഇതു സംബന്ധിച്ച് ടിക് ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന്റെയും മൈക്രോസോഫ്റ്റിന്റെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തി വരികയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here