ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റ

2019 ല്‍ ഗൂഗിളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം തിരയപ്പെട്ട ബിസിനസുകാരുടെ പത്തംഗ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് രത്തന്‍ ടാറ്റ. അസിം പ്രേംജി, ലക്ഷ്മി മിത്തല്‍ എന്നിവര്‍ രണ്ടാമതും മൂന്നാമതുമുണ്ടെങ്കിലും മുകേഷ് അംബാനി പത്തംഗ പട്ടികയില്‍ കയറിയിട്ടില്ല.

എല്ലാ വിഭാഗത്തിലുമായി ഏറ്റവുമധികം തിരഞ്ഞ വ്യക്തിത്വം ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യുദ്ധവിമാന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനാണ്. ജൂണ്‍ മാസത്തില്‍ വ്യോമാക്രമണത്തിന് ശേഷം 60 മണിക്കൂര്‍ പാകിസ്താനില്‍ ബന്ദിയാക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. പട്ടികയുടെ മുന്നിലെത്തിയ ബിസിനസുകാര്‍:

1. രത്തന്‍ ടാറ്റ

21 വര്‍ഷമായി ടാറ്റാ ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിച്ച വ്യക്തിയാണ് രത്തന്‍ ടാറ്റ.2012 ല്‍ വിരമിച്ചതിനുശേഷവും ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാനായും ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായും രത്തന്‍ ടാറ്റ ബിസിനസ് രംഗത്ത് സജീവമായി തുടരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ട് സിവിലിയന്‍ അവാര്‍ഡുകളായ പത്മ ഭൂഷണ്‍, പത്മ വിഭുഷന്‍ എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു.

2. അസിം പ്രേംജി

ഇന്ത്യന്‍ ഐടി വ്യവസായത്തിലെ വന്‍കിട കമ്പനിയായ വിപ്രോയെ വളര്‍ത്തിയത് 74 കാരനായ അസിം പ്രേംജിയാണ്. വിപ്രോയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഇദ്ദേഹം ജൂലൈയിലാണ് വിരമിച്ചത്. ഏറ്റവും പുതിയ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് 1,17,100 കോടി ഡോളര്‍ സമ്പന്നനായ ഇദ്ദേഹം ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നനാണ്. 50,000 കോടി ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഇദ്ദേഹം നല്‍കി.

3. ലക്ഷ്മി മിത്തല്‍

എല്‍എന്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ആഗോള സ്റ്റീല്‍ ഭീമനായ ആര്‍സെലര്‍ മിത്തല്‍ ഈ മാസം 42,000 കോടി ഡോളര്‍ കടബാധ്യതയുള്ള എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2017 ല്‍, ലോകത്തെ ഏറ്റവും മികച്ച 100 ഗ്രേറ്റസ്റ്റ് ലിവിംഗ് ബിസിനസുകാരുടെ ഫോബ്സ് പട്ടികയിലും ലക്ഷ്മി മിത്തല്‍ ഉള്‍പ്പെട്ടു.

4. സൈറസ് എസ്. പൂനവല്ല

'വാക്‌സിന്‍ കിംഗ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന സൈറസ് പൂനവല്ല ഇന്ത്യയിലെ ഏറ്റവും ധനികരില്‍ ഒരാളും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാവുമാണ്.

5. ആനന്ദ് മഹീന്ദ്ര

ട്വിറ്ററില്‍ ദിനംപ്രതി പല തവണ സംവദിക്കുന്ന ചുരുക്കം ചില വ്യവസായികളില്‍ ഒരാളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. 2020 ഏപ്രില്‍ 1 മുതല്‍ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മാറും അദ്ദേഹം.

6. ശിവ് നാടര്‍

കാല്‍ക്കുലേറ്ററുകളും മൈക്രോപ്രൊസസ്സറുകളും നിര്‍മ്മിക്കുന്നതിനായി 1976 ല്‍ ശിവ് നാടര്‍ തുടങ്ങിയ കമ്പനിയാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. ഇപ്പോള്‍ 8.6 ബില്യണ്‍ ഡോളര്‍ ആഗോള ഐടി കമ്പനിയായി മാറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം പ്രശസ്തനാണ്.

7. ഗൗതം അദാനി

ഇന്ത്യയുടെ തുറമുഖ വ്യവസായി എന്നറിയപ്പെടുന്ന ബിസിനസുകാരനാണ് ഗൗതം അദാനി. 57 കാരനായ ഇദ്ദേഹം അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്യാസ് എന്നിവയുടെ ചുമതലക്കാരനാണ്.

8. കിരണ്‍ മസൂംദാര്‍ ഷാ

2010 ല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട കിരണ്‍ മസുദാര്‍ ഷാ ഏഷ്യയിലെ പ്രമുഖ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായ ബയോകോണിന്റെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമാണ്.

9. ഉദയ് കൊട്ടക്

60 കാരനായ കോടീശ്വരന്‍ ബാങ്കര്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ്.

10. രാധാകിഷന്‍ ദമാനി

ഇന്ത്യയിലെ റീട്ടെയില്‍ രാജാവ് , ഡി-മാര്‍ട്ട് റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന അവന്യൂ സൂപ്പര്‍മാര്‍ട്ടുകള്‍ നടത്തുന്നു. കോളേജ് പഠനം പൂര്‍ത്തായാക്കാതെ സ്റ്റോക്ക് ബ്രോക്കറായി തൊഴില്‍ ജീവിതം ആരംഭിച്ചയാള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it