പതിനായിരത്തില്‍ താഴെയുള്ള മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റ് വില്‍പ്പനയ്‌ക്കെത്തി; സവിശേഷതകളറിയാം

മോട്ടറോളയുടെ ഏറ്റവും പുതിയ ഈ സ്മാര്‍ട്ട് ഫോണ്‍ 10,000 രൂപയില്‍ താഴെയുള്ള മികച്ച ക്യാമറയുള്ള ഫോണുകളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

പതിനായിരത്തില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റ് വെള്ളിയാഴ്ച വില്‍പ്പനയ്ക്കെത്തി. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഡിവൈസിന്റെ വില്‍പ്പന ഇപ്പോള്‍ നടക്കുന്നത്. താമസിയാതെ സ്‌റ്റോറുകളില്‍ ലഭ്യമായേക്കും. മോട്ടറോളയുടെ ഏറ്റവും പുതിയ ഈ സ്മാര്‍ട്ട് ഫോണ്‍ 10,000 രൂപയില്‍ താഴെയുള്ള മികച്ച ക്യാമറയുള്ള ഫോണുകളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റിന് ഫ്‌ളിപ്കാര്‍ട്ടില്‍ വെറും 8,999 രൂപ മാത്രമാണ് ഉള്ളത്. റോയല്‍ ബ്ലൂ, ആര്‍ട്ടിക് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വരുന്ന കാഴ്ചയ്ക്കും സുന്ദരനായ മോട്ടി ജി 8 ന്റെ സവിശേഷതകളറിയാം.

മോട്ടോ ജി 8 പവര്‍ ലൈറ്റില്‍ 10W ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. മീഡിയ ടെക് ഹീലിയോ പി 35 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി മാക്സ് വിഷന്‍ പാനലാണ് ഈ ഡിവൈസില്‍ നല്‍കിയിരിക്കുന്നത്. എച്ച്ഡി + റെസല്യൂഷനില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച്ഡ് ഡിസ്‌പ്ലേയുള്ള ഡിവൈസിന് സ്പ്ലാഷ് റെസിസ്റ്റ് സവിസേഷതയും നല്‍കിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഡ്യുവല്‍ 4 ജി വോള്‍ട്ട്, വൈഫൈ 802.11 ബി / ജി / എന്‍, ബ്ലൂടൂത്ത് 4.2, ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ്. ഇത് ആന്‍ഡ്രോയിഡ് 9 Pie ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

കാണാന്‍ നല്ല സുന്ദരനായ ഈ ഫോണിന് മൂന്ന് ക്യാമറകളാണ് ഉള്ളത്. ക്യാമറകള്‍ക്കൊപ്പം ഒരു എല്‍ഇഡി ഫ്‌ളാഷും നല്‍കിയിട്ടുണ്ട്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റോറേജ് വികസിപ്പിക്കാനായി പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. മോട്ടറോള മോട്ടോ ജി 8 പവര്‍ ലൈറ്റിന്റെ പിന്‍ പാനലില്‍ ഫിംഗര്‍പ്രിന്റ് റീഡറും ഉണ്ട്. എഫ് / 2.0 അപ്പര്‍ച്ചര്‍ ഉള്ള 16 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടറാണ് പ്രധാന ക്യാമറ.

ക്യാമറ സവിശേഷതകള്‍

എഫ് / 2.4 അപ്പര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്

എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍

ഡ്യൂവല്‍ ക്യാമറ ബൊക്കെ, ഫെയ്‌സ് ബ്യൂട്ടി, എച്ച്ഡിആര്‍, ഗൂഗിള്‍ ലെന്‍സ്

സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

മുന്നിലും പിന്നിലുമുള്ള ക്യാമറ സെന്‍സറുകള്‍ 30fps 1080p വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട് നല്‍കും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here