സ്മാര്‍ട്ട് ഫോണിന് 5 ദിവസം ചാര്‍ജ് നല്‍കുന്ന ബാറ്ററി വികസിപ്പിച്ചെന്ന് ഗവേഷകര്‍

സ്മാര്‍ട്ട് ഫോണിന് തുടര്‍ച്ചയായി അഞ്ച് ദിവസം വരെ ചാര്‍ജ് നല്‍കുന്ന ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിച്ചതായി ഗവേഷകര്‍. മലേഷ്യയിലെ മോനാഷ് സര്‍വകലാശാലയില്‍ നടന്ന ഗവേഷണത്തിലൂടെ ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ലിഥിയം സള്‍ഫര്‍ ബാറ്ററി സൃഷ്ടിച്ചതായാണ് അവകാശവാദം.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ വരെ ഇലക്ട്രിക് കാര്‍ ഓടിക്കാന്‍ കഴിയുന്നതാണ് ഈ ബാറ്ററി സങ്കേതിക വിദ്യയെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ലിഥിയം അയണ്‍ സംയുക്തത്തെ അടിസ്ഥാനമാക്കിയുള്ളതില്‍ നിന്നും വ്യത്യസ്തമാണ് ഇതിലെ ലിഥിയം, സള്‍ഫര്‍ സാങ്കേതിക വിദ്യ.

സ്മാര്‍ട്ട് ഫോണുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും കൂടുതല്‍ കരുത്ത് പകരുന്ന് പുതിയ സാങ്കേതിക വിദ്യ പേസ്മേക്കറിലും ഉപയോഗിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് മുതല്‍ നാല് വര്‍ഷത്തിനകം പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ വിപണിയില്‍ ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം തന്നെ ഇലക്ട്രിക് കാറില്‍ ബാറ്ററിയുടെ പരീക്ഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ ലോകത്തിന് സമൂലമായ പുതിയ ഊര്‍ജ്ജ സംഭരണ സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. വളരെ ഉയര്‍ന്ന ശേഷിയുള്ള സള്‍ഫര്‍ ഉപയോഗിക്കുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററികള്‍ക്ക് പരമ്പരാഗത ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ അഞ്ചിരട്ടി ശേഷി ഊര്‍ജം സംഭരിക്കാന്‍ കഴിയും. മാത്രമല്ല ലോകമെമ്പാടും ലഭ്യമായ വിലകുറഞ്ഞ വസ്തുക്കളില്‍ നിന്നാണ് ഇവ നിര്‍മ്മിക്കുന്നത്.- ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസോസിയേറ്റ് പ്രൊഫസര്‍ മാത്യു ഹില്‍, മഹ്‌ദോഖ്ത് ഷൈബാനി എന്നിവര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it