ഇന്ത്യയില്‍ കൂട്ട പിരിച്ചുവിടലിനൊരുങ്ങി നോക്കിയ

പ്രമുഖ മൊബീല്‍ ഫോണ്‍ ബ്രാന്‍ഡായ നോകിയ ആഗോള തലത്തില്‍ നടപ്പിലാക്കുന്ന പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് കൂട്ടപിരിച്ചു വിടലിന് ഒരുങ്ങുന്നു. 11 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനാണ് നോകിയ ആഗോള തലത്തില്‍ തയാറെടുക്കുന്നത്. രാജ്യത്ത് 10-15 ശതമാനം നോകിയ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്ക്. അതായത് ഏകദേശം 1500-2000 പേര്‍ക്ക്.

നോകിയയ്ക്ക് ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഏകദേശം 16000 പേര്‍. നോയ്ഡയിലാണ് കമ്പനിയുടെ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഓപറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ബംഗളൂരില്‍ ആര്‍ ആന്‍ഡി ഡി സെന്റര്‍, ചെന്നൈയില്‍ നിര്‍മാണ യൂണിറ്റ്, ഗുഡ്ഗാവില്‍ ഹെഡ്ഡ് ഓഫീസ് എന്നിവയുമുണ്ട്.
5ജി കൂടി വന്നതോടെ മൊബീല്‍ ഫോണ്‍ വിപണിയില്‍ പിന്തള്ളപ്പെട്ടുപോയ നോകിയ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചു വിടാന്‍ തയാറെടുക്കുന്നത്. അതേസമയം ഇന്ത്യന്‍ വിപണിയില്‍ ബിഎസഎന്‍എല്ലുമായി സഹകരിച്ച് പുതിയ 5ജി സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുകയാണ് കമ്പനി.


Related Articles
Next Story
Videos
Share it