മണ്‍തരിയോളം ചെറുത് ഈ ക്യാമറ സെന്‍സര്‍

തീരെ ചെറിയ മണ്‍തരിയോളം മാത്രം വലിപ്പം വരുന്ന ക്യാമറ സെന്‍സര്‍ വികസിപ്പിച്ച് കാലിഫോര്‍ണിയന്‍ കമ്പനിയായ ഒമ്‌നിവിഷന്‍ ഗിന്നസ് ബുക്കിലേക്ക്. 0.575 , 0.575 , 0.232 മില്ലി മീറ്റര്‍ ആണ് ഒ വി 6948 എന്നു പേരിട്ടിട്ടുള്ള കുഞ്ഞന്‍ ക്യാമറയുടെ അളവുകള്‍. ബാക്ക്സൈഡ് പ്രകാശം ഉള്‍ക്കൊള്ളുന്ന ഒരേയൊരു ചെറിയ 'ചിപ്പ് ഓണ്‍ ടിപ്പ്' ക്യാമറയാണ് ഇതെന്നാണ് ഒമ്‌നിവിഷന്റെ അവകാശവാദം.

മെഡിക്കല്‍ രംഗത്തെ ഉപയോഗത്തിന് വേണ്ടിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെന്‍സര്‍ വികസിപ്പിച്ചിട്ടുള്ളത്. ഒരു ആര്‍ജിബി ബെയര്‍ ചിപ്പുമായി ബന്ധപ്പെടുത്തിയാണ് ഇതുപയോഗിച്ച് ഇമേജ് എടുക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, ഫോറന്‍സിക്, ദന്തപരിശോധന, കന്നുകാലി ഗവേഷണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ഇതുപകരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. 1/36 ഇഞ്ച് ഒപ്റ്റിക്കല്‍ ഫോര്‍മാറ്റും ലഭ്യമാണ്. സെക്കന്‍ഡില്‍ 30 ഫ്രയിം എന്ന കണക്കില്‍ 200 - 200 റെസല്യൂഷന്‍ വിഡിയോ ഇത് വഴി ഷൂട്ട് ചെയ്യാന്‍ സാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it