കാത്തിരിപ്പിന് വിരാമം; വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ മെയ് 29 മുതല്‍ വിപണിയില്‍

വണ്‍പ്ലസ് 8 സീരീസ് അവതരിപ്പിച്ച് ഏകദേശം ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വില്‍പ്പനയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

-Ad-

2019- 20 ല്‍ ഏറ്റവും ആരാധകരെ സമ്പാദിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഏതെന്നു ചോദിച്ചാല്‍ യുവാക്കള്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ, വണ്‍ പ്ലസ്. ഐ ഫോണിന് ശേഷം ഇത്രയധികം ആരാധകരുള്ള പുതുതലമുറാ ഫോണ്‍ എന്ന നിലയില്‍ വിവിധ ടെക്‌നോളജി സര്‍വേകളിലും വണ്‍ പ്ലസ് ആണ് താരം. വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ സിരീസ് ആയ വണ്‍പ്ലസ് 8, വണ്‍ പ്ലസ് 8 പ്രോ എന്നിവ മെയ് അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പുതിയ വാര്‍ത്ത. വണ്‍പ്ലസ് 8 സീരീസ് അവതരിപ്പിച്ച് ഏകദേശം ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വില്‍പ്പനയുടെ സൂചനകള്‍ പുറത്ത് വരുന്നത്. നോയിഡയിലെ കമ്പനിയുടെ ഫാക്ടറിയില്‍ വണ്‍പ്ലസ് 8 പ്രോ, വണ്‍പ്ലസ് 8 എന്നിവ നിര്‍മ്മിക്കുന്നുണ്ടെന്നും ഈ മാസം 29 ഓടെ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നുമാണ് പുറത്തു വരുന്ന വിവരങ്ങളില്‍ പറയുന്നത്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നോയിഡയിലെ നിര്‍മാണ ശാലയില്‍ ഉല്‍പ്പാദനം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബെംഗളൂരു, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, പൂനെ, ചെന്നൈ എന്നീ ആറ് നഗരങ്ങളിലായി കമ്പനി ഡോര്‍സ്റ്റെപ്പ് ഡെലിവറി സര്‍വ്വീസ് പുനരാരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വണ്‍ പ്ലസ് 8, വണ്‍ പ്ലസ് 8 പ്രോ

വണ്‍പ്ലസ് 8 – 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ഹൈഎന്‍ഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡല്‍ കൂടാതെ ഫീനിക്‌സ് ബ്ലാക്ക്, ഗ്ലേഷ്യല്‍ ഗ്രീന്‍, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്ലോ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. ഈ വേരിയന്റും എല്ലാ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചാനലുകളിലും ലഭ്യമാകും. വണ്‍പ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ആമസോണില്‍ മാത്രമേ ലഭ്യമാവുകയുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

-Ad-

വണ്‍പ്ലസ് 8 ന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യല്‍ ഗ്രീന്‍ കളറില്‍ മാത്രമേ ലഭ്യമാകൂ. ഇതിന് ആമസോണില്‍ 41,999 രൂപയായിരിക്കും വില. വണ്‍പ്ലസ് 8 ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫീനിക്‌സ് ബ്ലാക്ക്, ഗ്ലേഷ്യല്‍ ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാകും. 44,999 രൂപ വിലയുള്ള ഈ വേരിയന്റിന് എല്ലാ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചാനലുകളില്‍ നിന്നും വാങ്ങാന്‍ കഴിയും.

വണ്‍പ്ലസ് 8 പ്രോ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. എന്‍ട്രി ലെവല്‍ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് ഫീനിക്‌സ് ബ്ലാക്ക്, ഗ്ലേഷ്യല്‍ ഗ്രീന്‍ നിറങ്ങളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ചാനലുകളില്‍ ലഭ്യമാകും. ഇതിന് 54,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 59,999 രൂപയാണ് വില.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

LEAVE A REPLY

Please enter your comment!
Please enter your name here