വൺ പ്ലസ് 6ടി ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും, കിടിലൻ ലോഞ്ച് ഓഫറുകളുമായി 

പ്രീമിയം ബ്രാൻഡായ വൺ പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വൺ പ്ലസ് 6ടി ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ന്യൂയോർക്കിലായിരുന്നു ഗ്ലോബൽ ലോഞ്ച്.

ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിന്റെ ലൈവ്സ്ട്രീമിങ് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വൈകീട്ട് 8.30ന് ഉണ്ടായിരിക്കും.

വൻ ഓഫറുകളാണ് ഇന്ത്യയിലെ ലോഞ്ചിന് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആമസോൺ ഓഫറുകൾ

ജിയോ ഉപയോക്താക്കൾക്ക് 5,400 രൂപയുടെ ക്യാഷ്ബാക്ക്, ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, സിറ്റിബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്, ആമസോൺ പേ വഴി വാങ്ങുന്നവർക്ക് 1000 രൂപയുടെ ക്യാഷ്ബാക്ക്, കേടുപാടുകൾക്ക് സൗജന്യ പരിരക്ഷ (കൊടാക് 811 എക്കൗണ്ട് വഴി), നോ-കോസ്റ്റ് ഇഎംഐ

റിലയൻസ് ജിയോ

ജിയോ ഉപയോക്താക്കൾക്ക് 5,400 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്.

മൈജിയോ ആപ്പിൽ 150 രൂപ വീതമുള്ള 36 വൗച്ചറുകളായാണ് ഈ ക്യാഷ്ബാക്ക് ലഭിക്കുക. 299 രൂപയുടെ പ്രീപെയ്‌ഡ്‌ റീചാർജ് ചെയ്താലാണ് വൗച്ചറുകൾ അക്കൗണ്ടിൽ ക്രെഡിറ്റ് ആവുക. ഇതേ തുകയ്ക്ക് റീചാർജ് ചെയ്യാൻ വൗച്ചറുകൾ ഉപയോഗിക്കാം.

പ്രീ-ബുക്കിംഗ് ഓഫർ

ആമസോൺ പേയിൽ സൗജന്യ വൺപ്ലസ് ടൈപ്പ് -സി ബുള്ളറ്റ്‌സ് ഇയർഫോൺസും 500 രൂപ കാഷ്ബാക്കും. ഇതിനായി ഉപഭോക്താവ് വൺപ്ലസ് 6ടി ഇമെയിൽ ഗിഫ്റ്റ് കാർഡ് പേജ് സന്ദർശിക്കണം.

പ്രധാന സവിശേഷതകൾ

  • വൺപ്ലസ് 6 ൽ നിന്നും വ്യത്യസ്തമായി, പുതിയ ഫോണിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ഈ സംവിധാനം ഉള്ള വൺ പ്ലസിന്റെ ആദ്യ ഫോണാണിത്. ഫേസ് അൺലോക്ക് ഫീച്ചറും ഉണ്ട്.
  • സ്റ്റോറേജ്: 6 ജിബി റാം/128 ജിബി, 8 ജിബി റാം/128 ജിബി
  • ഡിസ്പ്ലേ: 6.4-ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേ 1080*2340p
  • ഒക്ട-കോർ 2.8 GHz സ്നാപ്ഡ്രാഗൺ 845, അഡ്രീനോ 630 GPU
  • ആൻഡ്രോയിഡ് 9.0 പൈ, ഓക്സിജൻ ഒഎസ്
  • 16 മെഗാപിക്സൽ+ 20 മെഗാപിക്സൽ ഡ്യൂവൽ ക്യാമറയാണ് പിന്നിലുള്ളത് (അപ്പേർച്ചർ f/1.7)
  • 4K റെസൊല്യൂഷൻ വീഡിയോ, കൂടാതെ 480 fps സ്ലോ മോഷൻ വിഡിയോകൾ
  • 3700mAh ബാറ്ററി

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it