വൺപ്ലസ്-7 ഡിസൈൻ ചോർന്നു; കാമറയ്ക്കായി സ്ലൈഡിങ് സംവിധാനം

വർഷത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഫോണുകൾ വൺപ്ലസ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

OnePlus
Representational Image

ഇന്ത്യയിലെ മില്ലെനിയൽസ് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ്-7 ന്റെ ചിത്രം ചോർന്നു. വൺപ്ലസ് 6T യുടെ പിൻഗാമിയായ ഈ ഫോൺ മേയിൽ പുറത്തിറങ്ങാനിരിക്കുകയാണ്.

വൺപ്ലസ്-7 ന് സ്ലൈഡിങ് സംവിധാനമുണ്ടെന്നാണ് ചിത്രത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗൺ  855 SoC പ്രോസസ്സര്‍ ആയിരിക്കും ഫോണിനുള്ളത്.     

One Plus:
Image credit: www.slashleaks.com

വർഷത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഫോണുകൾ വൺപ്ലസ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു 5ജി ഫോണും വൺപ്ലസ്-7 നും.

ഡിസൈൻ കൊണ്ടും ബ്രാൻഡിംഗ് കൊണ്ടും നിലവിലെ വൺപ്ലസ് ഫോണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും 5ജി ഫോൺ എന്നാണ് അറിയാൻ കഴിയുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here