വൺ പ്ലസ് ബ്രാൻഡ് അംബാസഡർ ഉപയോഗിക്കുന്നത് വാവേ ഫോണോ?

വൺ പ്ലസ് ബ്രാൻഡ് അംബാസഡറായ ഹോളിവുഡ് താരം റോബർട്ട് ഡൗണി ജൂനിയർ ഉപയോഗിക്കുന്നത് വാവേ ഫോണാണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. 'വൺ പ്ലസ് 7 പ്രോ' യുടെ പ്രൊമോഷനുവേണ്ടി അദ്ദേഹം അപ്‌ലോഡ് ചെയ്ത പോസ്റ്റാണ് ഈ ചർച്ചയ്ക്ക് വഴിയൊരുക്കിയത്.

കാരണം മറ്റൊന്നുമല്ല, വാവേ P30 പ്രോ ഉപയോഗിച്ചാണ് ഈ പോസ്റ്റ് അദ്ദേഹത്തിന്റെ വെയ്‌ബോ (Weibo) അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സംഗതി ചർച്ചയായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് 'അയൺമാൻ' താരം.

താനല്ല, തന്റെ അസിസ്റ്റന്റ് ആണ് പോസ്റ്റ് അപ്‌ലോഡ് ചെയ്തതെന്നും അദ്ദേഹം വൺ പ്ലസ് 7 പ്രോയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ട സമയമായെന്നുമാണ് വിവാദത്തോട് അദ്ദേഹം പ്രതികരിച്ചത്.

ബോളിവുഡ് താരം അനുഷ്ക ശർമ്മ, ടെന്നീസ് താരം സാനിയ മിർസ എന്നിവർക്കും ഇത്തരത്തിലുള്ള അബന്ധങ്ങൾ പറ്റിയിട്ടുണ്ട്.

READ MORE: ഇതാ P30 എത്തി, ഹുവാവെയുടെ ഏറ്റവും വിലകൂടിയ ഫോൺ

READ MORE: കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എത്തി

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it