റെഡ്മി നോട്ട് 6 പ്രോ എത്തി, വില 13,999 രൂപ മുതൽ   

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. 4 ജിബി റാം പതിപ്പിന് 13,999 രൂപയാണ് വില. 6 ജിബി പതിപ്പിന് 15,999 രൂപയും. രണ്ട് പതിപ്പുകളിലും 64 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ് സൗകര്യമുള്ളത്.

നവംബര്‍ 23 മുതല്‍ ഫോണ്‍ വില്‍പനയാരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, എംഐ ഡോട്ട്‌കോം എന്നീ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും എംഐ ഹോം റിറ്റെയ്ല്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവും.

ഓഫറുകൾ

  • ബ്ലാക്ക് ഫ്രൈഡെ സെയിൽ പ്രമാണിച്ച് 1000 രൂപയുടെ അധിക ഇളവ് ലഭിക്കും. നവംബര്‍ 23 ന് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.
  • എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്.
  • റിലയന്‍സ് ജിയോ സിം കാര്‍ഡുള്ളവര്‍ക്ക് 2400 രൂപ കാഷ്ബാക്കും ആറ് ടിബി വരെ അധിക ഡാറ്റയും.
  • എച്ച്ഡിഎഫ്‌സി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐയ്ക്കും 500 രൂപ കാഷ്ബാക്ക്.

സ്റ്റോറേജ്, ക്യാമറ

  • ഫോണിന് നാല് ക്യാമറകളാണുള്ളത്. ഇരുവശങ്ങളിലും ഡ്യുവല്‍ ക്യാമറയാണ്.
  • നോട്ട് 5 നേക്കാൾ വലിയ സ്‌ക്രീന്‍, സ്പ്ലാഷ് റെസിസ്റ്റന്റ് കോട്ടിങ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.
  • 64 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ് സൗകര്യമുണ്ട്.
  • 6000 സീരിസ് അലൂമിനിയം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാൽ കൂടുതൽ ദൃഢമായ ബോഡിയായിരിക്കും ഇതിന്.
  • ആന്‍ഡ്രോയിഡ് ഒറിയോ MIUI 10 Global ROM ഓപ്പറേറ്റിങ് സിസ്റ്റം. ആന്‍ഡ്രോയിഡ് പൈ ഉപയോഗിച്ചുള്ളത് ഉടൻ ഈ ഫോണിനു ലഭ്യമാക്കും.

മറ്റ് സവിശേഷതകൾ

  • 6.26 ഇഞ്ച് സ്ക്രീൻ.
  • ഡ്യുവല്‍ ഹൈബ്രിഡ് സിം ട്രേ
  • സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസർ
  • 4000 mAh ബാറ്ററി
  • മൈക്രോ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്
  • ക്വാല്‍കം ക്വിക് ചാര്‍ജ് 3.0

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it