റെഡ്മി നോട്ട് 9 പ്രോ മാക്‌സ് വിപണിയിലെത്തി; സവിശേഷതകളും വിലയും അറിയാം

5,020mAh ബാറ്ററിയാണ് ഈ സ്മാര്‍ട്‌ഫോണില്‍ വരുന്നത്. 33W ഫാസ്റ്റ് ചാര്‍ജര്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്

-Ad-

ലോക്ഡൗണില്‍ ഏറ്റവുമധികം ആളുകള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയത് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുമായിരുന്നു. ഈ അവസരം മുന്നില്‍ കണ്ട് നിര്‍ത്തി വച്ചിരുന്ന പല സ്മാര്‍ട്ട് ഫോണുകളുടെയും ഇലക്ട്രോണിക് ഡിവൈസുകളുടെയും ലോഞ്ചുകളുമായി കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഏറ്റവും പുതുതായി ഷവോമി ഇന്ത്യയില്‍ തങ്ങളുടെ റെഡ്മി സിരീസിലെ നോട്ട് 9 പ്രോ മാസ്‌ക് ആണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഫോണിന്റെ സവിശേഷതകളും വിലയും അറിയാം.

സവിശേഷതകള്‍

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി മൊബൈല്‍ പ്ലാറ്റ്ഫോമാണ് റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ കരുത്ത്. 6 ജിബി അല്ലെങ്കില്‍ 8 ജിബി ഡിഡിആര്‍ 4 എക്‌സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജും ഉണ്ട്. ഇത് ഒരു സമര്‍പ്പിത SD കാര്‍ഡ് സ്ലോട്ടിനെയും പിന്തുണയ്ക്കുന്നു. ചിപ്സെറ്റ് നാവിഗേന്‍ സപ്പോര്‍ട്ടും നല്‍കുന്നു, കൂടാതെ നാവിഗേഷനായി ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഷവോമി വെളിപ്പെടുത്തി. റെഡ്മി നോട്ട് 9 പ്രോ മാക്‌സിന് 64 മെഗാപിക്‌സല്‍ പ്രധാന ക്യാമറയുണ്ട്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുമായാണ് മറ്റു സവിശേഷത.

32 മെഗാപിക്‌സല്‍ സെല്‍ഫി ഫ്രണ്ട് ക്യാമറ ഒരു പഞ്ച്-ഹോള്‍ സജ്ജീകരണത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. 5,020mAh ബാറ്ററിയാണ് ഈ സ്മാര്‍ട്‌ഫോണില്‍ വരുന്നത്. 33W ഫാസ്റ്റ് ചാര്‍ജര്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, അറോറ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍ പ്രിന്റ് സെന്‍സറും 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും ഉണ്ട്. 6.67 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയും 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 120 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റും ഈ സ്മാര്‍ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

-Ad-
ഫോണിന്റെ വില

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ 64 ജിബി സ്റ്റോറേജുള്ള 6 ജിബി റാം വേരിയന്റിന് ഇന്ത്യയില്‍ 16,499 രൂപയാണ് വില വരുന്നത്. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില. 8 ജിബി റാം വേരിയന്റും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില വരുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഇന്ത്യ, mi.com, ഇന്ത്യയിലെ മി സ്റ്റോറുകള്‍ വഴി ഈ സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കാവുന്നതാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here