വാഷിംഗ് മെഷീനും റഫ്രിജറേറ്ററും എസിയുമെല്ലാം കണക്റ്റഡ് ആകുന്നു, കണക്റ്റഡ് ഉപകരണങ്ങളുമായി പാനസോണിക്

പ്രമുഖ ജാപ്പനീസ് ബ്രാന്‍ഡായ പാനസോണിക്ക് ഒരുപിടി ഇന്റര്‍നെറ്റ് കണക്റ്റഡ് ഗൃഹോപകരണങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു

-Ad-

കണക്റ്റഡ് ഉപകരണങ്ങളുടെ ഇന്ത്യയിലെ വിപണി കൂടുതല്‍ വിശാലമാകുന്നു. പ്രമുഖ ജാപ്പനീസ് ബ്രാന്‍ഡായ പാനസോണിക്ക് ഒരുപിടി ഇന്റര്‍നെറ്റ് കണക്റ്റഡ് ഗൃഹോപകരണങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു. സ്മാര്‍ട്ട് ഡോര്‍ബെല്‍ മുതല്‍ കണക്റ്റഡ് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വരെ നീളുന്ന ഉല്‍പ്പന്നനിരയാണ് ഈ വര്‍ഷം അവതരിപ്പിക്കുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ സാധാരണഗതിയില്‍ വിപണിയില്‍ അമിതവിലയ്ക്ക് വില്‍ക്കുമ്പോള്‍ പാനസോണിക് കണക്റ്റഡ് ഉപകരണങ്ങള്‍ക്ക് അധികവില ഈടാക്കുന്നില്ലെന്നാണ് തീരുമാനം.

കണക്റ്റഡ് ഉല്‍പ്പന്നങ്ങളുടെ നിരയില്‍ പാനസോണിക് ആദ്യമായി വിപണിയിലിറക്കുന്നത് എയര്‍ കണ്ടീഷണറുകളായിരിക്കും. ബ്രാന്‍ഡിന്റെ മുഴുവന്‍ ഇന്‍വെര്‍ട്ടഡ് റേഞ്ച് എയര്‍കണ്ടീഷണറുകളും ഇന്റര്‍നെറ്റ് എനേബിള്‍ഡ് ആക്കും.

കൂടാതെ സ്മാര്‍ട്ട് ഡോര്‍ ബെല്‍, പ്ലഗുകള്‍, സ്വിച്ചുകള്‍ തുടങ്ങിയവയെല്ലാം അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നു. ഇതിന് പിന്നാലെ റഫ്രിജറേറ്ററുകള്‍, ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകള്‍, ഫാനുകള്‍, ഗീസറുകള്‍ തുടങ്ങിയവയിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കും.

-Ad-

ഇവയ്ക്ക് പ്രീമിയം വില ഈടാക്കുന്നില്ലെന്ന് കമ്പനിയുടെ സിഇഒ മനീഷ് ശര്‍മ്മ പറയുന്നു. ഇപ്പോള്‍ സ്പ്ലിറ്റ് എസി വിഭാഗത്തില്‍ ഏഴര ശതമാനമാണ് പാനസോണിക്കിന് വിപണിവിഹിതമെങ്കില്‍ അത് 10 ശതമാനമാക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

കണക്റ്റഡ്, സ്മാര്‍ട്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി പാനസോണിക് Miraie എന്ന പേരിലുള്ള ഒരു ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനേബിള്‍ഡ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരുന്നു. കമ്പനിയുടെ തന്നെ ഇന്നവേഷന്‍ സെന്ററിലാണ് ഇത് വികസിപ്പിച്ചത്.

അടുത്ത സാമ്പത്തികവര്‍ഷത്തോടെ തങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മൊത്തം ഉല്‍പ്പന്നങ്ങളില്‍ 35 ശതമാനം ഉപകരണങ്ങള്‍ കണക്റ്റഡ് ആക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കണക്റ്റഡ് ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ വിപണി വരാനിരിക്കുന്ന നാളുകളില്‍ അതിവേഗ വളര്‍ച്ചയായിരിക്കും കാഴ്ചവെക്കുകയെന്നതിന്റെ സൂചനയാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here