ലോകത്താദ്യമായി 4 ലെൻസുകളുള്ള ക്യാമറ അവതരിപ്പിച്ച് സാംസംഗ്

ലോകത്താദ്യമായി നാല് ലെൻസുകളുള്ള ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് സാംസംഗ്.

ഈയിടെ പുറത്തിറക്കിയ സാംസംഗിന്റെ പുതിയ ഗാലക്‌സി എ-9 ലാണ് നാല് ലെൻസുകളുള്ള ഈ 47 മെഗാപിക്സൽ ക്യാമറ. ഫോണിന്റെ പിൻ ഭാഗത്താണിത്.

ഫോൺ നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും. വില അപ്പോൾ പ്രഖ്യാപിക്കും.

ലെൻസുകൾ: 1) 24 മെഗാപിക്സൽ പ്രൈമറി സെൻസർ, f/1.7 അപ്പർച്ചർ

2) 5 മെഗാപിക്സൽ സെൻസർ (കൂടുതൽ ഡെപ്ത് ലഭിക്കാൻ), f/2.2

3) 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ (120 ഡിഗ്രി വ്യൂ)

4) 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, f/2.4

മറ്റ് സവിശേഷതകൾ

  • 6.3 ഇഞ്ച് വലിപ്പമുള്ള സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലേ+ ഫുൾ എച്ച്ഡി റെസൊല്യൂഷൻ
  • ബാറ്ററി: 3,800mAh
  • 2.2GHz ഒക്റ്റാ-കോർ സ്നാപ്ഡ്രാഗൺ 660 പ്രോസസ്സർ
  • റാം ഓപ്‌ഷൻസ്: 6GB and 8GB. ഇതിനൊപ്പം 128GB ഇന്റെർണൽ സ്റ്റോറേജ് 512GB മൈക്രോ എസ്ഡി കാർഡിനുള്ള സൗകര്യം എന്നിവയും ഉണ്ട്.
  • 24 മെഗാപിക്സൽ സെൽഫി ക്യാമറ f/2.0 അപ്പർച്ചർ
  • ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം
  • കണക്റ്റിവിറ്റി: വൈഫൈ, ബ്ലൂടൂത്ത് 5.0, സാംസംഗ് പേ
  • ഫിംഗർ പ്രിന്റ് സ്കാനർ, ഫേസ് അൺലോക്ക്
  • കറുപ്പ്, നീല, പിങ്ക് നിറങ്ങളിൽ ലഭ്യമാണ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it