സാംസംഗ്‌ ഗ്യാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് അവതരിപ്പിച്ചു

സാംസംഗിന്റെ ഏറ്റവും പുതിയ ഫോണുകളായ ഗ്യാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് ഫോണുകൾ അവതരിപ്പിച്ചു. നോട്ടിനൊപ്പമുള്ള 'എസ്-പെൻ' കൂടുതൽ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. സാംസംഗ്‌ അൺപാക്ക് ഇവന്റിലാണ് പുതിയ ഫോണുകൾ ഉൾപ്പെടെയുള്ള പുതിയ പ്രഖ്യാപങ്ങൾ.

നോട്ട് 10ന് 6.3 ഇഞ്ചാണ് വലിപ്പം. നോട്ട് പ്ലസിന് 6.8-ഇഞ്ച് വലുപ്പമുണ്ട്. രണ്ടു ഫോണുകൾക്കും ഹെഡ്‍ഫോൺ ജാക്ക് ഇല്ല. ഇതുമൂലം ബാറ്ററിയുടെ ശേഷി 100 mAh യോളം വർധിപ്പിക്കാനാവും. ഓഗസ്റ്റ് 23 മുതൽ ഫോൺ വില്പനക്കെത്തുമെന്നാണ് അറിയുന്നത്. ഓഗസ്റ്റ് 8 മുതൽ പ്രീ-ബുക്കിംഗ് ലഭ്യമാണ്.

നോട്ട് 10 മോഡലിന് 8 ജിബി അല്ലെങ്കില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായിരിക്കും ഉണ്ടാകുക. 8GB റാം 256GB സ്റ്റോറേജ് വേരിയന്റിന് 69,999 രൂപയാണ് ഇന്ത്യയിലെ വില. 12GB റാം 256GB സ്റ്റോറേജ് മോഡലിന് 79,999 രൂപയും.
ആന്‍ഡ്രോയിഡ് 9 പൈ ഉപയോഗിച്ചു സൃഷ്ടിച്ച സാംസങിന്റെ വണ്‍യുഐ ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

ഇരു മോഡലുകള്‍ക്കും ട്രിപ്പിള്‍ പിന്‍ ക്യാമറാ സംവിധാനമാണുള്ളത്. ടൈം-ഓഫ്-ഫ്ലൈറ്റ് സെന്‍സറുമുണ്ട്. ഇതുപയോഗിച്ച് വസ്തുക്കളുടെ ത്രിമാന മോഡലുകള്‍ സൃഷ്ടിക്കാം. ഫോണിന് 12MP പിൻ ക്യാമറയാണ് ഉള്ളത്. ഇതിന് 1/2.55' വലുപ്പമുള്ള സെന്‍സറും 27mm ലെന്‍സുമാണ് ഉള്ളത്. സെല്‍ഫി ക്യാമറ 10 എംപി റെസലൂഷനുള്ളതാണ്. കാമറയ്ക്ക് 4കെ വിഡിയോ റെക്കോഡു ചെയ്യാനാകും.

എസ്-പെൻ

ഫോണിന് ഒരു റിമോട്ട് ആയി 'എസ്-പെൻ' മാറിയത് കഴിഞ്ഞ വർഷമാണ്. എന്നാൽ ഇത്തവണ കുറെയധികം ഫീച്ചറുകളോട് കൂടിയാണ് 'എസ്-പെൻ' എത്തിയിരിക്കുന്നത്. Gesture ഫീച്ചറാണ് ഇതിൽ പ്രധാനം. കാമറ മോഡുകൾക്കിടയിൽ സ്വിച്ച് ചെയ്യാനും ഇനിമുതൽ പെൻ ഉപയോഗിക്കാം.

ഗാലക്‌സി ബുക്ക് എസ്

സ്മാർട്ട് ഫോണിനൊപ്പം സാംസങ് ഒരു ലാപ്ടോപ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാലക്‌സി ബുക്ക് എസ് ലാപ്ടോപ് ആണെങ്കിലും ക്വാൽകോം സ്നാപ്ഡ്രാഗൺ 8cz ചിപ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. 13 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ ഉള്ള ലാപ്ടോപ്പിൽ വിൻഡോസ് 10 ആണുള്ളത്. 23 മണിക്കൂർ ബാറ്ററി ലൈഫ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഗാലക്‌സി വാച്ച് ആക്റ്റീവ് 2

ഒരാഴ്ച മുൻപ് ഔദ്യോഗികമായി പുറത്തിറക്കിയ ഗാലക്‌സി വാച്ച് ആക്റ്റീവ് 2 അൺപാക്ക് ഇവെന്റിലേയും താരമായിരുന്നു. റൊട്ടേറ്റിംഗ് ബേസെൽ ഉള്ള വാച്ച് ഇപ്പോൾ രണ്ട് സൈസുകളിൽ ലഭ്യമാണ്: 40mm, 44mm എന്നിങ്ങനെ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it