ചൈനയില്‍ രക്ഷയില്ല; സാംസംഗ് പ്ലാന്റ് പൂട്ടി

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ചൈനയിലെ ഉത്പാദനം സാംസംഗ് മൊബൈല്‍ അവസാനിപ്പിച്ചു.

samsung to encash anti china sentiment
-Ad-

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ചൈനയിലെ ഉത്പാദനം സാംസംഗ് മൊബൈല്‍ അവസാനിപ്പിച്ചു.ആഭ്യന്തര എതിരാളികളില്‍ നിന്നുള്ള മത്സരം ശക്തമായതിനു പിന്നാലെ വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവും മൂലമാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ ചൈനയിലെ പ്ലാന്റ് പൂട്ടിയത്്.

ഇക്കഴിഞ്ഞ ജൂണില്‍ ഹുയിഷൂവിലെ പ്ലാന്റിലെ ഉത്പാദനം കമ്പനി വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മറ്റൊരു ഫാക്ടറി താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തു.ചൈനീസ് വിപണിയിലെ സാംസങ്ങിന്റെ പങ്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 1 ശതമാനമായി ചുരുങ്ങിയിരുന്നു. 2013 മധ്യത്തില്‍ ഇത് 15 ശതമാനമായിരുന്നു. അതിവേഗം വളരുന്ന ആഭ്യന്തര ബ്രാന്‍ഡുകളായ ഹുവാവേ ടെക്നോളജീസ്, ഷിയോമി കോര്‍പ്പ് എന്നിവയുടെ മുന്നേറ്റമാണ് മറ്റു കമ്പനികളെ പിന്തിരിപ്പിക്കുന്നത്. 

ചൈനയില്‍ ആളുകള്‍ ആഭ്യന്തര ബ്രാന്‍ഡുകളില്‍ നിന്ന് വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകളും ആപ്പിളില്‍ നിന്നോ ഹുവാവേയില്‍ നിന്നോ ഉയര്‍ന്ന വിലയുള്ള ഫോണുകളും വാങ്ങുന്നു;ഈ സാഹചചര്യത്തില്‍  സാംസങ്ങിന് അതിന്റെ വിഹിതം പുനരുജ്ജീവിപ്പിക്കാനാകുമെന്ന് വലിയ പ്രതീക്ഷയില്ലെന്ന് കേപ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് സെക്യൂരിറ്റീസിലെ അനലിസ്റ്റ് പാര്‍ക്ക് സംഗ് സൂണ്‍ പറഞ്ഞു.

-Ad-

സോണിയും ബീജിംഗിലെ സ്മാര്‍ട്ട്ഫോണ്‍ പ്ലാന്റ് അടയ്ക്കുകയാണെന്നും തായ്ലന്‍ഡില്‍ മാത്രമേ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുകയുള്ളൂവെന്നും അറിയിച്ചു. എന്നാല്‍ ആപ്പിള്‍ ഇപ്പോഴും ചൈനയില്‍ പ്രധാന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here