വാട്‌സാപ്പിലെ ഫേക്ക് ന്യൂസുകളെ വേഗത്തില്‍ തിരിച്ചറിയാം; വഴികളിതാ

കോവിഡ് വൈറസിനെക്കാള്‍ വേഗത്തില്‍ പടരുകയാണ് വാട്‌സാപ്പ് വഴിയും മറ്റ് സോഷ്യല്‍മീഡിയകളിലൂടെയും ഷെയര്‍ ചെയ്യപ്പെടുന്ന ഫേക്ക് ന്യൂസുകള്‍. നേരത്തെ തന്നെ വാട്‌സാപ്പിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് സര്‍വ സാധാരണമാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഈ കോവിഡ് കാലത്ത് വളരെ കൂടിയതായാണ് കാണപ്പെടുന്നത്. പ്രത്യേകിച്ച് കോവിഡുമായി ബന്ധപ്പെട്ടുള്ള ചില തെറ്റായ വാര്‍ത്തകളും അന്തവിശ്വാസങ്ങളും. എങ്ങനെയാണ് ഇവയെ തിരിച്ചറിയുക. ഇതാ മാര്‍ഗങ്ങളുണ്ട്.

1. മെസേജുകളെ തിരിച്ചറിയുക
ഫോവാഡ് ചെയ്യുമ്പോള്‍ വാട്‌സാപ്പില്‍ തന്നെ പ്രത്യേക തരത്തിലുള്ള 'ആരോ' മാര്‍ക്ക് കാണാം. ഇത്തരത്തില്‍ നിരവധി തവണ ഫോവാഡ് ചെയ്യപ്പെട്ടവയാണോ അല്ലയോ എന്ന് തിരിച്ചറിയാം. ഇത്തരത്തില്‍ ഫോവാഡ് ചെയ്യപ്പെട്ടതെങ്കില്‍ അതിന്റെ സത്യാവസ്ഥ തിരിച്ചറിയാതെ ഫോവാഡ് ചെയ്യരുത്.
2. ഗൂഗ്ള്‍ സെര്‍ച്ച്
ഗൂഗ്ള്‍ സെര്‍ച്ച് ചെയ്ത് നോക്കുക എന്നത് പ്രാഥമികമായ ഒരു മാര്‍ഗമാണ്. എന്നാല്‍ ഗൂഗ്ള്‍ സെര്‍ച്ച് ചെയ്താല്‍ അത്തരമൊരു ഫോവാഡുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വാര്‍ത്ത തിരിച്ചറിയാവുന്നതാണ്. ഗൂഗ്ള്‍ സെര്‍ച്ച് വഴി അത്തരത്തില്‍ ഫോവാഡ് ചെയ്യപ്പെട്ട വാര്‍ത്തയ്ക്ക് പിന്നിലെ സത്യവാര്‍ത്ത തന്നെ തിരിച്ചറിയാവുന്നതുമാണ്.
3. 'ആള്‍ട്ട് ന്യൂസ്'
ആള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ (altnews.in) വഴി ഫോവാഡ് ചെയ്യപ്പെട്ട വാര്‍ത്തകള്‍, വീഡിയോ, ഫേക്ക് ന്യൂസുകള്‍ എല്ലാം തിരിച്ചറിയാം.
4. ലോഗോ, അഡ്രസ്
ഏത് വാര്‍ത്തയ്‌ക്കൊപ്പവും എഴുതിയ ആളിന്റെ പേര്, വാര്‍ത്താ മാധ്യമ സ്ഥാപനത്തിന്റെ പേര്, വെബ്‌സൈറ്റ് ലിങ്ക് എന്നിവയില്‍ ഏതെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക. ചിത്രങ്ങളുള്‍പ്പെടെയാണ് വാര്‍ത്തകളെങ്കില്‍ അവയില്‍ ലോഗോ, സ്ഥാപനത്തിന്റെയോ മറ്റോ പേര് എന്നിവ ഉണ്ടോ എന്നു പരിശോധിക്കുക.
5. ഗൂഗ്ള്‍ ലെന്‍സ്
ഏതെങ്കിലും ചിത്രമാണ് ഫോവാഡ് ചെയ്യപ്പെട്ട് ലഭിച്ചതെങ്കില്‍ ഗൂഗ്ള്‍ ലെന്‍സ് വഴി പരിശോധിക്കാം. ചിത്രവുമായി ബന്ധപ്പെട്ട അനുബന്ധ ചിത്രങ്ങളും വാര്‍ത്തകളും ഗൂഗ്ള്‍ തിരയലില്‍ ലെന്‍സിലൂടെ ലഭിക്കും.
6. തെറ്റുകള്‍
തെറ്റായ വാര്‍ത്തകളില്‍ അക്ഷരത്തെറ്റുകള്‍ പതിവായും കാണപ്പെടാറുണ്ട്. സ്‌പെല്ലിംഗോ തീയതിയോ മറ്റോ തെറ്റായുണ്ടോ എന്നു പരിശോധിക്കുക. വാട്‌സാപ്പ് ഫോവാഡുകളില്‍ തെറ്റായ വിവരങ്ങളും മറ്റും ചിലപ്പോള്‍ നമുക്ക് തന്നെ കണ്ടെത്താനാകും. വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍സ് ഇത് ശ്രദ്ധിക്കണം.
7. മുന്‍ധാരണകള്‍ ഉപേക്ഷിക്കുക
രാഷ്ട്രീയവും സാമൂഹികവുമായി നിങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസങ്ങള്‍ മനസ്സില്‍ വച്ച് അന്ധമായി അത്തരം വാര്‍ത്തകളെ സമീപിക്കരുത്. ഇത്തരത്തിലെ വിശ്വാസങ്ങള്‍ മനസ്സില്‍ നിറച്ച് ഫേക്ക് ന്യൂസ് പ്രചരിപ്പിക്കരുത്. നിങ്ങള്‍ അനുകൂലിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളോ വ്യക്തികളോ സോഷ്യല്‍മീഡിയ പ്രചരണങ്ങളില്‍ ശരിയായും തെറ്റായും പ്രചരിക്കപ്പെട്ടേക്കാം. എന്നാല്‍ അവയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്തെന്നറിയാതെ പ്രചരിപ്പിച്ചാല്‍ നിങ്ങളും കുടുങ്ങിയേക്കാം.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it