ക്രെഡിറ്റ് കാര്‍ഡിന്റെ വലുപ്പത്തില്‍ 10,000 എംഎഎച്ച് പവര്‍ബാങ്ക്; വില 999

ഇലക്ട്രോണിക് സൗണ്ട് ഡിവൈസുകളിലൂടെ സജീവമായ സൗണ്ട് വണ്‍ എന്ന ബ്രാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയ ഏറ്റവും പുതിയ പവര്‍ ബാങ്ക് ആണ് ഗാഡ്ജറ്റ് ലോകത്തെ ഏറ്റവും പുതിയ സംസാര വിഷയം. 10000 എംഎഎച്ച് ഉള്ള ഈ പോര്‍ട്ടബിള്‍ പവര്‍ ചാര്‍ജറിന് 999 രൂപ മാത്രമാണ് വില. ഇതൊന്നുമല്ല ഈ പവര്‍ ബാങ്കിനെ വ്യത്യസ്തനാക്കുന്നത്. സംഭവം വാലറ്റില്‍ ഒതുങ്ങുന്ന ക്രെഡിറ്റ് കാര്‍ഡിന്റെയോ ഡെബിറ്റ് കാര്‍ഡിന്റെയോ അത്രമാത്രമേ ഉള്ളു. നിലവില്‍ ഈ വിലയില്‍ ഉള്ള പവര്‍ബാങ്കുകളില്‍ ഏറ്റവും കുഞ്ഞന്‍ പവര്‍ ബാങ്കാണ് ഇത്.

ഹോങ് കോങ് കമ്പനിയായ സൗണ്ട് വണിന്റെ പേരില്‍ തന്നെ ഇറങ്ങുന്ന ഈ പവര്‍ ബാങ്ക് ഉയര്‍ന്ന ഗുണമേന്മയിലുള്ള ലിഥിയം പോളിമര്‍ സെല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

Image from Amazon

ഫീച്ചറുകള്‍

  • ഒരേസമയം രണ്ട് മൊബീല്‍ ചാര്‍ജ് ചെയ്യാവുന്ന ഡ്യുവല്‍ യുഎസ്ബി ഫോണ്‍ ചാര്‍ജര്‍.

  • ലോകത്തിലെ ഏറ്റവും ചെറിയ ഒതുങ്ങിയ പവര്‍ ബാങ്ക് എന്നാണ് കമ്പനിയുടെ വാദം.

  • മൊബീലുകള്‍, എംപി3/എംപി4 പ്ലേയറുകള്‍, ടാബ്ലറ്റുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ എന്നിവ ചാര്‍ജ് ചെയ്യാം.

  • 181 ഗ്രാം ആണ് ഭാരം

  • കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭിക്കും.

  • ചാര്‍ജര്‍ പിന്‍ തെറ്റായി കയറുക, അധികമായി ചൂടാകുക, വോള്‍ട്ടേജ് ഓവര്‍ലോഡ് എന്നിവ ഉണ്ടാകില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it