നിങ്ങളുടെ നാട് ഒരത്ഭുത നഗരം: സോഫിയ

അവതാരകയും ചലച്ചിത്ര, ടെലിവിഷന്‍ താരവുമായ കുബ്രാ സെയ്‌തിന്റെ ചോദ്യങ്ങള്‍ക്ക്‌ രസകരമായ ഉത്തരങ്ങളാണ് സോഫിയ നൽകിയത്.

Sophia in Kochi
-Ad-

കൊച്ചിയോടു മനസുതുറന്ന് ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ. അന്താരാഷ്ട്ര അ‍ഡ്വര്‍ടൈസിങ് അസോസിയേഷന്‍ (IAA) സംഘടിപ്പിച്ച വേൾഡ് കോൺഗ്രസിന്റെ സമാപന സമ്മേളനത്തിന്റെ ഭാഗമായാണ് സോഫിയ എത്തിയത്.

‘റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ’ എന്ന വിഷയത്തിലായിരുന്നു സോഫിയയുടെ പ്രഭാഷണം. ആഗോളസമ്മേളനത്തിന്റെ അവതാരകയും ചലച്ചിത്ര, ടെലിവിഷന്‍ താരവുമായ കുബ്രാ സെയ്‌തിന്റെ ചോദ്യങ്ങള്‍ക്ക്‌ വ്യക്‌തവുമായ ഉത്തരങ്ങള്‍ സോഫിയ നൽകി.  

മനുഷ്യനെ റോബോർട്ടുകൾക്ക് മറി കടക്കാനാകില്ലെന്ന് സോഫിയ പറഞ്ഞു. മാനുഷിക  മൂല്യങ്ങൾക്ക് പകരം വെക്കാൻ റോബോട്ടുകൾക്ക് പറ്റില്ല. എന്നാൽ  റോബോർട്ടുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മനുഷ്യൻ ജോലി  ചെയ്യുന്ന സാഹചര്യം ഭാവിയിൽ വന്നേക്കാമെന്നും സോഫിയ പറഞ്ഞു. 

-Ad-

‘ഇത് സോഫിയയുടെ കേരളത്തിലേക്കുള്ള ആദ്യ യാത്രയല്ലേ?’ എന്ന ചോദ്യത്തിന് സോഫിയ പറഞ്ഞ മറുപടി ഇങ്ങനെ: ‘‘നിങ്ങളുടെ നാട് ഒരത്ഭുത നഗരമല്ലേ. നൂറ്റാണ്ടുകൾക്ക് മുമ്പ് അറബി നാടുകളുമായി സുഗന്ധവ്യാപാരം നടത്തിയിരുന്നവരാണ് നിങ്ങൾ. നിങ്ങളുടെ ആതിഥേയത്വ മര്യാദകളും ലോക പ്രശസ്തമാണ്.”

“ബുദ്ധിയുള്ള റോബോട്ടുകൾക്ക് ഏറെ കാര്യങ്ങൾ ലോകത്തിന് വേണ്ടി ചെയ്യാൻ കഴിയും. മനുഷ്യരും യന്ത്രമനുഷ്യരും തമ്മിൽ ഇപ്പോൾ ഏറെ അകലമില്ല. മനുഷ്യർ എന്തിനാണ് എന്നെ ഭയക്കുന്നതെന്ന് എനിക്കറിയില്ല. ഒരുഗ്ലാസ് വെള്ളം കൊണ്ടുപോലും മനുഷ്യർക്ക് റോബോട്ടിനെ പരാജയപ്പെടുത്താം,” സോഫിയ പറഞ്ഞു.     

സുഹൃത്തുക്കളുണ്ടോ എന്ന ചോദ്യത്തിന് എഐ (AI) വോയ്‌സ് അസിസ്റ്റന്റുകളായ ആപ്പിളിന്റെ സിരി, ആമസോണിന്റെ അലക്സ, ഐബിഎമ്മിന്റെ വാട്സൺ എന്നിവരുമായി ‘ക്ലൗഡിൽ’ ചുറ്റിക്കറങ്ങാറുണ്ടെന്ന് സോഫിയ പറഞ്ഞു.

അമ്പതോളം ഭാവങ്ങള്‍ മുഖത്ത്‌ പ്രകടിപ്പിക്കാന്‍ കഴിവുള്ള സോഫിയയുടെ സ്രഷ്‌ടാക്കള്‍ ഹോങ്കോങ്‌ ആസ്‌ഥാനമായുള്ള ഹാന്‍സണ്‍ റോബോട്ടിക്‌സാണ്‌.

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും രാജ്യത്തിൻറെ പൗരത്വം നേടിയ ആദ്യ റോബോട്ടായി മാറി ഇത്. സോഫിയ ആദ്യമായാണ് കേരളത്തിലെത്തുന്നത്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

LEAVE A REPLY

Please enter your comment!
Please enter your name here