കൊച്ചിയിലെ മേൽപ്പാലം നിർമ്മാണത്തിനിടെ മുറിഞ്ഞത് 3 ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേബിൾ

ഏഷ്യ, ആഫ്രിക്ക, യുറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ സബ് മറൈൻ ടെലികമ്മ്യൂണിക്കേഷൻ കേബിളാണ് ചൊവ്വാഴ്ച കുണ്ടന്നൂരിൽ മേൽപ്പാലം നിർമ്മാണത്തിനിടെ പൊട്ടിയത്. വൈകീട്ട് ഏഴ് മണിയോടുകൂടി തകരാർ പരിഹരിച്ചെങ്കിലും ചില രാജ്യാന്തര സേവനങ്ങൾ തടസ്സപ്പെട്ടു.

Image credit: Wikipedia

35 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന വാർത്താവിനിമയ മാർഗമാണ് ഈ കേബിൾ. സീ–മീ–വീ 3 (SEA-ME-WE3) അഥവാ South-East Asia-Middle East-Western Europe-3 എന്ന കേബിൾ ശൃഖലയെ കുറിച്ച് കൂടുതൽ അറിയാം.

  • ലോകത്തെ ഏറ്റവും നീളമുള്ള ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയാണ് ഇത്.
  • 39000 കിലോമീറ്റർ ആണ് ഇതിന്റെ നീളം
  • നോർത്ത് ജർമ്മനി മുതൽ ഓസ്ട്രേലിയ-ജപ്പാൻ എന്നീ രാജ്യങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന ഈ ശൃംഖല സമുദ്രാന്തർഭാഗത്തുകൂടിയും കടന്നുപോകുന്നുണ്ട്.
  • 92 ടെലികോം കമ്പനികൾക്കു പങ്കാളിത്തമുള്ള സംരംഭം പ്രവർത്തനക്ഷമമായത് 2000 മാർച്ചിലാണ്.
  • മൊത്തം 39 ലാൻഡിംഗ് പോയ്ന്റുകളാണ് കേബിളിന് ഉള്ളത്. ഇന്ത്യയിൽ മുംബൈയും കൊച്ചിയുമാണു ലാൻഡിംഗ് പോയന്റുകൾ.
  • ഇന്ത്യയിൽ വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിനാണ് (വി.എസ്.എൻ.എൽ) സീമീവീ3യുടെ ചുമതല.
  • ഫ്രാൻസ് ടെലികോം, ചൈന ടെലികോം എന്നിവ നയിക്കുന്ന ഈ സംരംഭത്തിന്റെ ഉടമസ്ഥത സിംഗപ്പൂർ ഗവണ്മെന്റിനാണ്.

കേബിൾ പൊട്ടിയത് മൂലം വിഎസ്എൻഎൽ, റിലയൻസ് ടെലികമ്മ്യൂണിക്കേഷൻ എന്നിവയുടെ സേവനങ്ങൾ തടസ്സപ്പെട്ടു. യുഎസ് കമ്പനിയായ എടി & ടിയുടെ (AT&T) മുബൈ -സിംഗപ്പൂർ ലിങ്കും മുറിഞ്ഞിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it