റോബോട്ടിനു യോജിച്ച മുഖം നല്‍കൂ ; 90 ലക്ഷം കിട്ടാന്‍ സാധ്യതയൊരുക്കി ഓഫര്‍

ഒരു വമ്പന്‍ കമ്പനി പുറത്തിറക്കുന്ന റോബോട്ടുകള്‍ക്ക് അനുയോജ്യമായ ഏറ്റവും നല്ല മുഖം കണ്ടെത്താന്‍ ആഗോള തലത്തില്‍ മല്‍സരം.കമ്പനിക്കു സ്വീകാര്യമാകുന്ന മുഖം പകര്‍ത്തുന്നതിനുള്ള അനുമതിക്ക്, 125000 ഡോളര്‍ (90 ലക്ഷം രൂപ ) ആണ് ജേതാവിനെ കാത്തിരിക്കുന്നത്.

കമ്പനി ഒരുക്കുന്ന ആയിരക്കണക്കിന് റോബോട്ടുകള്‍ക്കായി തിരയുന്നത് ഒരേയൊരു മുഖം മാത്രം. പക്ഷേ, വളരെ കുലീനവും സൗഹൃദപരമായിരിക്കണം മുഖം
ജിയോമിക്ക്. കോം എന്ന സ്റ്റാര്‍ട്ട് അപ് ടെക് കമ്പനിയുടേതാണ് ഓഫര്‍. റോബോട്ടിക്ക് കമ്പനിയുടെ പേര് രഹസ്യമാക്കിവച്ചിരിക്കുകയാണ്.

നിര്‍മ്മാണം പൂര്‍ത്തിയാകാറായ റോബോര്‍ട്ടുകള്‍ക്ക് പറ്റിയൊരു മുഖമില്ലെന്നതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.മുതിര്‍ന്നവരോട് അടുത്ത് പെരുമാറുന്ന റോബോട്ടിന് ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെന്നു തോന്നിക്കുന്ന തരത്തിലുള്ള മുഖം ആവശ്യമാണെന്ന് കമ്പനിക്കു നിര്‍ബന്ധമുള്ളതായി ജിയോമിക്ക് പറയുന്നു. ഈ ആശയവുമായി കമ്പനി ജിയോമിക്കിനെ സമീപിക്കുകയായിരുന്നു. അടുത്ത വര്‍ഷം മുതല്‍ കര്‍മ്മ നിരതമാകേണ്ട് റോബോട്ടുകള്‍ ആണിത്.

ലോക ശ്രദ്ധ നേടിയ ഹ്യൂമനോയിഡ് റോബോട്ട് 'സോഫിയ'യുടേതു പോലൊരു പുതുമുഖം എന്തുകൊണ്ട് റോബോട്ടുകള്‍ക്ക് നല്‍കുന്നില്ല എന്ന ചോദ്യം ഇതേപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയരുന്നുണ്ട്.പേര് അജ്ഞാതമാക്കിവച്ചിരിക്കുന്നതിനാല്‍ തട്ടിപ്പ് കമ്പനിയാണോയെന്നതാണ് ഒരു സംശയം. റോബോട്ടുകള്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ മുഖസാദൃശ്യം തന്നെ വേണമെന്ന് നിര്‍ബന്ധമാണോ എന്ന വിമര്‍ശനവുമുണ്ട്.എത്ര രൂപ വാഗ്ദാനം ചെയ്താലും സ്വന്തം മുഖം ആരും കൊടുക്കില്ലെന്ന അഭിപ്രായവും പലരും രേഖപ്പെടുത്തുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it