Top

ടിസിഎസ് ബ്രാന്‍ഡ് മൂല്യം ആറ് മടങ്ങ് വര്‍ദ്ധിച്ച് 13.5 ബില്യണ്‍ ഡോളര്‍

ഈ ദശകത്തിലെ ഏറ്റവും വേഗം വളരുന്ന ഐടി സേവന ബ്രാന്‍ഡ് എന്ന അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തിറക്കിയ ഗ്ലോബല്‍ 500 റിപ്പോര്‍ട്ടിലാണ് ടിസിഎസിന് അതുല്യ അംഗീകാരം രേഖപ്പെടുത്തിയിട്ടുള്ളത്.

2019 ലെ അതിവേഗം വളരുന്ന ഐടി സേവന ബ്രാന്‍ഡുകളിലൊന്നാണ് ടിസിഎസ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതല്‍ ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം ആറിരട്ടിയായി വര്‍ദ്ധിച്ച് 2019 ല്‍ 13.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ ദശകത്തിലെ അതിവേഗം വളരുന്ന ബ്രാന്‍ഡായി മാറിയതിനൊപ്പം ആഗോളതലത്തില്‍ ഐടി സേവനങ്ങളിലെ മികച്ച മൂന്ന് ബ്രാന്‍ഡുകളില്‍ ഒന്നായി സ്ഥാനമുറപ്പിക്കുകയും ചെയ്തു. കൂടാതെ, 2019 ലെ ബ്രാന്‍ഡ് മൂല്യത്തിലെ വാര്‍ഷിക വളര്‍ച്ച ടിസിഎസിനെ ഐടി സേവന ബ്രാന്‍ഡുകളുടെ മുമ്പന്തിയിലേക്കെത്തിച്ചു.

ടിസിഎസിന്റെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് ഗോപിനാഥന്‍ ലോകമെമ്പാടുമുള്ള മികച്ച 100 ആഗോള സിഇഒമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക പ്രകാരം സിഇഒമാരുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായുള്ള മികവു വിലയിരുത്തിയാണ് തിരഞ്ഞെടുപ്പു നടത്തിയത്. വിപണി നിക്ഷേപങ്ങള്‍, ഓഹരി ഉടമകളുടെ ഇക്വിറ്റി വളര്‍ച്ച, ബിസിനസ് പ്രകടനം എന്നി ഘടകങ്ങളാണ് മുഖ്യമായും അടിസ്ഥാനമാക്കിയത്.

'ഉപഭോക്താക്കളുടെ പ്രാഥമിക വളര്‍ച്ചയും പരിവര്‍ത്തന പങ്കാളിത്തവുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം,' ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്മണ്യം പറഞ്ഞു. ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച മൂന്ന് ഐടി സര്‍വീസസ് ബ്രാന്‍ഡുകളിലൊന്നായി സ്ഥാനം ഉറപ്പിച്ചുകൊണ്ട് വളര്‍ച്ചയുടെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ടിസിഎസിന് ആഘോഷിക്കാന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഹെയ് അഭിപ്രായപ്പെട്ടു.വ്യാപകമായുള്ള ഉപഭോക്താക്കളുമായി ദീര്‍ഘകാല പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിലുള്ള അതീവശ്രദ്ധയാണ്് ഈ വളര്‍ച്ചയ്ക്ക് കാരണമായത്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിസിഎസിനുപുറമെ, ടാറ്റാ മോട്ടോഴ്സ് (88), എല്‍ഐസി (238), റിലയന്‍സ് (244), ഇന്‍ഫോസിസ് (281), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (322), എച്ച്ഡിഎഫ്സി ബാങ്ക് (348), മഹീന്ദ്ര ഗ്രൂപ്പ് (361), എച്ച്.സി.എല്‍ (423) എന്നിവയാണ് പട്ടികയിലുള്ളത്. ടെലികോം കമ്പനിയായ എയര്‍ടെല്‍ ബ്രാന്‍ഡ് റാങ്കിംഗ് 2019 ലെ 425 ല്‍ നിന്ന് ഈ വര്‍ഷം 471 ആയി കുറഞ്ഞു. ഇന്ത്യന്‍ ഓയില്‍ 415 ാം റാങ്കും വിപ്രോ 491 ാം റാങ്കുമായി പട്ടികയില്‍ ഇടം നേടി.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആമസോണ്‍ ഒന്നാമതെത്തി. ആഗോളതലത്തില്‍ 200 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം മറികടക്കുന്ന ആദ്യത്തെ ബ്രാന്‍ഡായും ടെക്‌നോളജി ഭീമന്‍ മാറി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it