ടെക്‌നോളജി വിപ്ലവം ഹെല്‍ത്ത് കെയറിലും: വരും അവിശ്വസനീയ മാറ്റങ്ങള്‍!

അമീന്‍ അഹ്‌സാന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, ബിഗ് ഡാറ്റ, വിര്‍ച്വല്‍ റിയാല്‍റ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെല്ലാം വെറും രോഗപരിചരണം എന്നതില്‍ നിന്ന് 'ക്വാളിറ്റി ലൈഫ് കെയര്‍' എന്നതിലേക്ക് ഈ രംഗത്തെ മാറ്റിക്കൊണ്ടിരിക്കുന്നു. രോഗം പിടിപെടാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി അവയെ പ്രതിരോധിക്കുക എന്നതായിരിക്കും ഇനി ആശുപത്രികളുടെ റോള്‍.

  • അപ്പപ്പോള്‍ത്തന്നെ (റിയല്‍ ടൈം) (മൊബൈല്‍ ഫോണ്‍, കണ്ണടകള്‍, എന്തിന് വസ്ത്രങ്ങളിലൂടെ പോലും) ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) മുഖ്യ പങ്കുവഹിക്കും.
  • ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിച്ച് അസുഖങ്ങള്‍, അപകടങ്ങള്‍ എന്നിവ സംഭവിക്കും മുന്‍പ് തന്നെ ഒഴിവാക്കാനാകും.
  • മെഡിക്കല്‍ വിദ്യാഭ്യാസം, പരീക്ഷണം, ഗവേഷണം എന്നിവയില്‍ വെര്‍ച്വല്‍ റിയാല്‍റ്റി (വിആര്‍)യും ഓഗ്‌മെന്റഡ് റിയാല്‍റ്റി (എആര്‍)യുമായിരിക്കും മുഖ്യ പങ്കു വഹിക്കുക. സങ്കീര്‍ണമായ മെഡിക്കല്‍ സമ്പ്രദായങ്ങള്‍ പഠിക്കാനും കാര്യക്ഷമമായ രീതിയില്‍ റിയല്‍ ടൈമായി ഉപയോഗപ്പെടുത്താനും ഇവ സഹായിക്കും.
  • അഡ്വാന്‍സ്ഡ് റോബോട്ടിക് സാങ്കേതിക വിദ്യകളുടെ സഹായ

    ത്താല്‍ വിദൂര സ്ഥലങ്ങളിലിരുന്നു പോലും ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യാനും ഓപ്പറേഷന്‍ പോലുള്ള കാര്യങ്ങള്‍ നടത്താനും വരെ സാധിക്കും.

  • ആരോഗ്യ സംബന്ധമായ ഡാറ്റ ശേഖരിക്കുന്ന സോഫ്റ്റുവെയറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഡാറ്റ വിശകലനം ചെയ്യുന്ന സോഫ്റ്റ്‌വെയറുകള്‍, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയെല്ലാം വികസിപ്പിക്കുന്ന കമ്പനികള്‍ക്കെല്ലാം സാധ്യതകളുണ്ട്.

സാങ്കേതിക വിദ്യയില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളെ കാത്തിരിക്കുന്നത് വൈവിധ്യമാര്‍ന്ന തൊഴില്‍ സാധ്യതകളും ബിസിനസ് സാധ്യതകളുമാണ്. ഇതില്‍ വലിയ പങ്കുവഹിക്കാന്‍ കേരളത്തിനു സാധിക്കും. ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന് പേര് നേടിയെടുത്തതു പോലെ ഹെല്‍ത്ത് ടെക്, വിആര്‍, എആര്‍ കണ്ടന്റ് ക്രിയേഷന്‍, റോബോട്ടിക്‌സ് റിസര്‍ച്ച്, ജിനോമിക്‌സ്, ബയോടെക് എന്നിവയുടെയെല്ലാം ആഗോള ഹബായി മാറാന്‍ കേരളത്തിന് സ്വയം തയാറെടുക്കാവുന്നതാണ്. ഇതിനായി രാജ്യത്തിനകത്തും പുറത്തും സെമിനാറുകളും എക്‌സിബിഷനുകളുമൊക്കെ സംഘടിപ്പിക്കണം. ഐ.റ്റി പാര്‍ക്കുകള്‍ പോലെ സ്വകാര്യ - പൊതുമേഖലാ പങ്കാളിത്തത്തോടെ ഹെല്‍ത്ത് ടെക് പാര്‍ക്കുകള്‍ സ്ഥാപിക്കണം. ആരോഗ്യ സംരക്ഷണ രംഗത്തെ പുത്തന്‍ അറിവുകള്‍ പ്രദാനം ചെയ്യുന്ന കോഴ്‌സുകള്‍ തുടങ്ങാന്‍ യൂണിവേഴ്‌സിറ്റികളെ പ്രോത്സാഹിക്കണം. ഹെല്‍ത്ത് ടെക് കമ്പനികള്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ നല്‍കണം.

ആശുപത്രികളും മാറണം

രോഗ ശുശ്രൂഷ എന്നതില്‍ നിന്ന് 'ക്വാളിറ്റി ലൈഫ് കെയറി' ലേക്ക് മാറുകയാണ് വേണ്ടത്. പുതിയ വിഷനും റോഡ് മാപ്പും ഉണ്ടാക്കി പുതിയ ബിസിനസ് മോഡല്‍ കണ്ടെത്തി നിലനില്‍പ്പ് ഉറപ്പാക്കണം.

അത്യാധുനിക സാങ്കേതിക വിദ്യകളുള്ള എന്നാല്‍ ചെറിയ സെന്ററുകളായിരിക്കും ഭാവിയിലെ ആശുപത്രികള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ഇത്തരം സെന്ററുകളില്‍ ലഭ്യമാകും. റോബോട്ടുകളുടെ സഹായത്താല്‍ വെര്‍ച്വലായി തന്നെ രോഗികളെ ചികിത്സിക്കും. അതിശയകരമായ മാറ്റങ്ങള്‍ക്കായി ഇപ്പോഴേ തയാറെടുത്തു തുടങ്ങുക.

(AASCയുടെ സ്ഥാപകനും സിഇഒയുമാണ് ലേഖകൻ. ഇ-മെയ്ൽ ceo@aascglobal.com/www.aascglobal.com)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it