ക്ഷമതയേറിയ സൗരോര്‍ജ സെല്‍ വികസിപ്പിക്കാന്‍ വഴി തെളിച്ച് റഷ്യക്കാര്‍

നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ പ്രവര്‍ത്തന ക്ഷമതയുള്ള സൗരോര്‍ജ സെല്‍ വികസിപ്പിക്കാനുതകുന്ന നിര്‍ണ്ണായക കണ്ടുപിടുത്തം നടത്തിയതായി റഷ്യന്‍ സാങ്കേതിക വിദഗ്ധരുടെ അവകാശ വാദം. ഗാലിയം ഫോസ്‌ഫൈഡും നൈട്രജനും ഉപയോഗിച്ചാണ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഗവേഷകര്‍ പുതിയ സോളാര്‍ സെല്ലിന്റെ ഒരു ചെറിയ പ്രോട്ടോടൈപ്പ് സൃഷ്ടിച്ചിരിക്കുന്നത്.

പരമ്പരാഗത

സിലിക്കണ്‍ സെല്ലുകളുടെ ശരാശരി കാര്യക്ഷമത 20 ശതമാനത്തില്‍ കുറവായിരിക്കേ

പുതിയ സെല്ലിന്് സൈദ്ധാന്തികമായി 45 ശതമാനം വരെ കാര്യക്ഷമത കൈവരിക്കാന്‍

കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 'സിലിക്കണ്‍ വളരെ വിലകുറഞ്ഞ ലോഹമാണ്.

അതിന്റെ സാധ്യത പരമാവധി വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. പക്ഷേ അതിന്

ഇതിലധികം കാര്യക്ഷമത കൈവരിക്കുക പ്രായോഗികമല്ല'- ഐടിഎംഒ സര്‍വകലാശാലയിലെ

ഗവേഷകനും സെന്റ് പീറ്റേഴ്സ്ബര്‍ഗ് അക്കാദമിക് യൂണിവേഴ്സിറ്റി ലാബ്

ഡയറക്ടറുമായ ഇവാന്‍ മുഖിന്‍ പറഞ്ഞു. ക്ഷമത ഉയര്‍ത്താന്‍ കഴിഞ്ഞാലേ

സെല്ലുകളുടെ വില കുറയൂ.

മുഖിനും സഹപ്രവര്‍ത്തകരും സോളാര്‍ എനര്‍ജി മെറ്റീരിയല്‍സ് ആന്റ് സോളാര്‍ സെല്‍സ് എന്ന ജേണലില്‍ പുതിയ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. അന്തരിച്ച റഷ്യന്‍ ഭൗതികശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ഷോര്‍സ് ആല്‍ഫെറോവിന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് അവര്‍ പുതിയ ഗവേഷണ നീക്കം നടത്തിയത്. അര്‍ദ്ധചാലകങ്ങളുടെ ഒരു കുടുംബമായ എ 3 ബി 5 മെറ്റീരിയലുകളുമായി സിലിക്കണ്‍ സംയോജിപ്പിച്ച് സൗരോര്‍ജ സെല്ലിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യത ആല്‍ഫെറോവ് പ്രവചിച്ചിരുന്നു.

നേര്‍പ്പിച്ച പോളിക്രിസ്റ്റലിന്‍ സംയുക്ത അര്‍ദ്ധചാലകമായ ഗാലിയം ഫോസ്‌ഫൈഡും നൈട്രജന്‍ ആറ്റങ്ങളും ഉപയോഗിച്ച് പുതിയ പ്രോട്ടോടൈപ്പ് രൂപംകൊണ്ടത് ഇതേത്തുടര്‍ന്നാണ്.സമാനമായ ഗവേഷണങ്ങള്‍ ഓസ്‌ട്രേലിയയിലും ചൈനയിലും മികച്ച ഫലങ്ങള്‍ സൃഷിടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it