റഷ്യയിലേത് സാങ്കേതികത്തികവിന്റെ ലോകകപ്പ്

സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ ലോകകപ്പായാണ് റഷ്യയിലേത് വിശേഷിപ്പിക്കപ്പെടുന്നത്. ചിപ്പ് ഘടിപ്പിച്ച പന്ത് മുതൽ കളിക്കാരന്റെ ഹൃദയമിടിപ്പും ശരീരോഷ്മാവും അളക്കുന്ന സാങ്കേതിക വിദ്യ വരെ ഈ ലോകകപ്പിൽ കാണാം.

ഇലക്ട്രോണിക് പെർഫോമൻസ് ആൻഡ് ട്രാക്കിംഗ് സിസ്റ്റം

ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി പരിശീലകർക്കും ഡേറ്റ അനലിസ്റ്റുകൾക്കുമായി ഒരു 'ടെക്‌നിക്കൽ പാക്കേജ്' ഫിഫ നൽകിയിട്ടുണ്ട്. ഇതിലുൾപ്പെടുന്ന ഇലക്ട്രോണിക് പെർഫോമൻസ് ആൻഡ് ട്രാക്കിംഗ് സിസ്റ്റം കളിക്കാരെക്കുറിച്ചുള്ള വിശദാംശങ്ങൾ അവരിലെത്തിക്കും. സ്റ്റേഡിയങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഒപ്റ്റിക്കൽ ട്രാക്കിംഗ് ക്യാമറകൾ വഴിയാണ് ഇത് സാധ്യമാക്കുന്നത്.

ഓരോ കളിക്കാരനും ഓടിയ ദൂരം, വേഗത, ഹൃദയമിടിപ്പ്, ശരീരോഷ്മാവ്, അവരുടെ നിലവിലെ പൊസിഷൻ എന്നിവ അറിയാൻ ഇതിലൂടെ സാധിക്കും. ഓരോ ടീമിനും ഒരു ടാബ്ലറ്റ് വീതം ഫിഫ നൽകിയിട്ടുമുണ്ട്.

ഗോൾ-ലൈൻ ടെക്നോളജി

എല്ലാ സ്റ്റേഡിയങ്ങളിലും ഗോൾ-ലൈൻ ടെക്നോളജി സജ്ജീകരിച്ചിട്ടുണ്ട്. പന്ത് ഗോൾ വര മുറിച്ചു കടന്ന സമയം മില്ലിസെക്കൻഡ് പോലും തെറ്റാതെ അറിയാൻ സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. പന്ത് ഗോൾ വര മുറിച്ചു കടന്ന ഉടനെ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന 14 ഹൈ-സ്പീഡ് ക്യാമറകളിലെ വിവരങ്ങൾ പ്രോസസ്സ് ചെയ്ത് ഏകോപിപ്പിച്ച് ഒരു സെക്കന്റിനുള്ളിൽ റഫറിയുടെ സ്മാർട്ട് വാച്ചിലേക്ക് വിവരമെത്തിക്കാൻ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയും.

വീഡിയോ അസിസ്റ്റന്റ് റഫറി (VAR)

നിർണായക തീരുമാനങ്ങൾ എടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് വിഎആർ. ഓൺ-ഫീൽഡ് റഫറിമാരാണ് ഇത് ഉപയോഗിക്കുക. ഗോളുകൾ, റെഡ് കാർഡുകൾ, പെനാൽറ്റികൾ എന്നിവയെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ വിഎആർന്റെ സഹായം ഓൺ-ഫീൽഡ് റഫറിമാർക്ക് ചോദിക്കാം. മൊത്തം നാല് വീഡിയോ അസിസ്റ്റന്റ് റഫറിമാരാണ് ഉണ്ടാവുക. ഒരു ഫൈബർ അധിഷ്ഠിത റേഡിയോ സംവിധാനമാണ് ഓൺ-ഫീൽഡ് റഫറിമാരെയും വിഎആറിനേയും ആശയവിനിമയത്തിന് സഹായിക്കുന്നത്. ഫുട്ബോളിൽ വിഎആർ ഉപയോഗിക്കുന്ന ആദ്യ ടൂർണമെന്റാണ് ഇത്തവണത്തെ ലോകകപ്പ്.

4കെയും വെർച്വൽ റിയാലിറ്റിയും

ചാനലുകൾക്കും മറ്റും 4കെ റെസൊല്യൂഷനിൽ കൺടെന്റ് ലഭ്യമാക്കുന്ന ആദ്യ ലോകകപ്പാണിത്. ഇത് വഴി പ്രേക്ഷകർക്ക് ഉയർന്ന ക്വാളിറ്റിയിൽ കളി കാണാൻ സാധിക്കും. ബിബിസി ഉൾപ്പെടെയുള്ള ചാനലുകൾ

ഫുട്ബോളിന്റെ വെർച്വൽ റിയാലിറ്റി ഫീഡും പ്രേക്ഷകർക്ക് ലഭ്യമാക്കുന്നുണ്ട്.

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC)

ഈ സാങ്കേതിക ഇന്നവേഷന് നന്ദി പറയേണ്ടത് അഡിഡാസിനോടാണ്. ലോകകപ്പിന്റെ ഔദ്യോഗിക ബോൾ ആയ 'അഡിഡാസ് ടെൽസ്റ്റാർ 18' ചിപ്പ് ഘടിപ്പിച്ചാണ് വന്നിരിക്കുന്നത്. ഈ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) ചിപ്പ് സ്മാര്‍ട്ട്‌ഫോണുമായി ആശയവിനിമയം നടത്താന്‍ സഹായിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it