ഇ-മെയില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാം, ഇതാ നാല് വഴികള്‍

എന്തിനും ഏതിനും സ്വന്തമായി ഒരു ഇ-മെയില്‍ ആവശ്യമായി വേണ്ടിവരുന്ന ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി മുതല്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ വരെ ഔദ്യോഗികമായി ആശയവിനിമയം നടത്താനും മറ്റും ഇപ്പോള്‍ ഉപയോഗിക്കുന്നത് ഇ-മെയിലുകളെയാണ്. എന്നാല്‍ എങ്ങനെ മികച്ച രീതിയില്‍ ഇ-മെയിലുകള്‍ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ല. അതിനുള്ള നാല് വഴികളാണ് ഇവിടെ പറയുന്നത്.

ഇ-മെയിലുകള്‍ വായിക്കാനും മറുപടിക്കുമായി സമയം നീക്കിവയ്ക്കുക
ദിവസം മുഴുവനും ഇ-മെയില്‍ തുറന്നുവയ്ക്കുന്നതിന് പകരം ഇ-മെയിലുകള്‍ വായിക്കാനും മറുപടി നല്‍കുന്നതിനുമായി നിശ്ചിത ഇടവേളകളില്‍ സമയം നീക്കിവയ്ക്കുന്നതാണ് നല്ലതാണ്. ദിവസം മുഴുവനും ഇ-മെയിലുകള്‍ നോക്കുമ്പോള്‍ നിങ്ങളുടെ ജോലിയെ അത് ബാധിക്കാനിടയുണ്ട്. അതിനാല്‍ ദിവസത്തില്‍ ഒരു നിശ്ചിത സമയം ഇ-മെയിലുകള്‍ വായിക്കാനും മറുപടി അയക്കാനുമായി ഷെഡ്യൂള്‍ ചെയ്തുവെക്കേണ്ടതാണ്.
ഇ-മെയില്‍ അവലോകനം ചെയ്യുന്നതിനും മറുപടി നല്‍കുന്നതിനും ആവശ്യമായ സമയം നിങ്ങള്‍ എത്ര തവണ സന്ദേശങ്ങള്‍ പരിശോധിക്കുന്നുവെന്നും എത്രപേര്‍ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് സാധാരണയായി ലഭിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. ചില സംരംഭകര്‍ ഓരോ മണിക്കൂറിലും 10 മിനിറ്റ് ഇ-മെയിലിനായി നീക്കിവയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തുന്നു. മറ്റുള്ളവര്‍ ഒരു ദിവസം രണ്ടോ മൂന്നോ തവണ മാത്രം ഇ-മെയില്‍ പരിശോധിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.
ഉടനടി നടപടിയെടുക്കുക
തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കുന്നതും ഉടനടി നടപടിയെടുക്കുന്നതും നിങ്ങളുടെ ഇ-മെയില്‍ ഇന്‍ബോക്‌സ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. ഉടന്‍ തന്നെ സാധിക്കുന്ന കാര്യങ്ങള്‍ വൈകിക്കരത്. മറുപടികള്‍ അയക്കുന്നതും സന്ദേശങ്ങള്‍ അയക്കുന്നതും വൈകിച്ചാല്‍ നിങ്ങളുടെ ജോലിയെ അത് ബാധിക്കും.
നിങ്ങളുടെ സന്ദേശങ്ങള്‍ പരിശോധിക്കുമ്പോള്‍, സ്പാം അല്ലെങ്കില്‍ പ്രൊമോഷണല്‍ പോലുള്ള ഇ-മെയിലുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. മറുപടി അയക്കേണ്ടതില്ലാത്ത സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയോ ആര്‍ക്കീവ്‌സിലേക്ക് മാറ്റുകയോ ചെയ്യുക. അത് നിങ്ങളുടെ ഇന്‍ബോക്‌സിലെ സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രധാനപ്പെട്ട ഇ-മെയിലുകള്‍ ദിവസങ്ങളോളം നിങ്ങളുടെ ഇന്‍ബോക്‌സില്‍ തന്നെ കിടക്കാന്‍ അനുവദിക്കരുത്. അവധിക്കാലമല്ലെങ്കില്‍, 48 മണിക്കൂറിനുള്ളില്‍ പ്രതികരിക്കുക. അയച്ചയാളുടെ സന്ദേശം നിങ്ങള്‍ വായിച്ചയുടന്‍ മറുപടി നല്‍കുന്നതായിരിക്കും ഉചിതം.
ഇന്‍ബോക്‌സ് ക്രമീകരിക്കുക
നമ്മുടെ ഇ-മെയിലില്‍ ലഭിക്കുന്ന എല്ലാ സന്ദേശങ്ങളും ഒഴിവാക്കാവുന്നതായിരിക്കുക. അതിനാല്‍ പ്രധാനപ്പെട്ടവ നിര്‍ദ്ദിഷ്ട ലേബലുകള്‍ നല്‍കി ക്രമീകരിക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ സന്ദേശങ്ങള്‍ ക്രമീകരിക്കുകയാണെങ്കില്‍ ആവശ്യമുള്ളപ്പോള്‍ നിര്‍ദ്ദിഷ്ട ഇമെയിലുകള്‍ കണ്ടെത്തുന്നത് എളുപ്പമായിരിക്കും.
അനാവശ്യ പ്രമോഷണല്‍ ഇ-മെയിലുകള്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യക
നിങ്ങളുടെ ഇ-മെയിലിലേക്കെത്തുന്ന അനാവശ്യ പ്രൊമോഷണല്‍ ഇ-മെയിലുകള്‍ ഒഴിവാക്കുന്നതിന് ഇവ അണ്‍സബ്സ്‌ക്രൈബ് ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ ഇന്‍ബോക്‌സിലെ സന്ദേശങ്ങളുടെ എണ്ണം കുറയ്ക്കുന്നതാണ്. മാത്രമല്ല, സന്ദേശങ്ങളുടെ എണ്ണം കൂടുമ്പോള്‍ പ്രധാനപ്പെട്ടവയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സാധ്യതയുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it