വാട്‌സാപ്പിന്റെ ഏറ്റവും പുതിയ 3 അപ്‌ഡേറ്റുകള്‍ ഇവയാണ്

രണ്ട് ബില്യണ്‍ ഉപയോക്താക്കളുള്ള ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് ഇടയ്ക്കിടെ ഉപയോക്താക്കള്‍ക്കായി മികച്ച ഫീച്ചേഴ്‌സ് അവതരിപ്പിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ച അപ്‌ഡേറ്റുകളില്‍ ഏറ്റവും മികച്ച മൂന്നെണ്ണമാണ് ഇവിടെ പറയുന്നത്.

ഗ്രൂപ്പ് ചാറ്റുകളില്‍ ഇടയ്ക്ക് കയറാം
ഗ്രൂപ്പ് ചാറ്റില്‍ നിങ്ങളെ ആഡ് ചെയ്യാന്‍ ശ്രമിക്കുകയും കോളിന്റെ തുടക്കത്തില്‍ ജോയ്ന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് കയറാന്‍ കഴിയുകയും ചെയ്യുന്നതാണ് പുതിയ ഒരു അപ്‌ഡേറ്റ്. അതായത് ഒരു ഗ്രൂപ്പ് കോളില്‍ ചേരുന്നതിന്, പണ്ട് കോളിന്റെ തുടക്കത്തില്‍ തന്നെ ക്ഷണം അയച്ചപ്പോള്‍ നിങ്ങള്‍ അത് സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കോളുകള്‍ ടാബിലേക്ക് പോയി അവിടെ നിന്ന് ചേരാം. അവിടെ ആക്റ്റീവ് ബട്ടന്‍ കാണാം, ക്ലിക്ക് ചെയ്ത് കയറുകയേ വേണ്ടൂ.
ഒരേ സമയം നാല് ഡിവൈസുകളില്‍
വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഒരേസമയം തന്നെ നാലു ഡിവൈസില്‍വരെ ഉപയോഗിക്കുവാന്‍ സാധിക്കുന്ന അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. നമ്മുടെ വാട്ട്‌സ് ആപ്പ് QR കോഡുകള്‍ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളില്‍ കണക്റ്റ് ചെയ്യുവാന്‍ സാധിക്കുന്നത്. നേരത്തെ ഇത്തരത്തില്‍ കണക്റ്റ് ചെയ്യുന്നതിന് നമ്മള്‍ ഉപയോഗിക്കുന്ന വാട്‌സാപ്പില്‍ ഇന്റര്‍നെറ്റ് ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ആവശ്യം വരുന്നില്ല. മെയിന്‍ ആയി ഉപയോഗിക്കുന്ന ഡിവൈസിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളില്‍ വാട്‌സാപ്പ് ഓഫ് ആകാതെ ഉപയോഗിക്കുവാന്‍ സാധിക്കുന്നു. QR കോഡ് എങ്ങനെയാണു സ്‌കാന്‍ ചെയ്യുന്നത് എന്ന് നോക്കാം.
1.ആദ്യം തന്നെ വാട്‌സാപ്പ് ഓപ്പണ്‍ ചെയ്ത് അതില്‍ സെറ്റിംഗ്‌സ് എടുക്കുക
2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്‌സാപ്പ് QR കോഡിന്റെ ഓപ്ഷനുകള്‍ കാണുവാന്‍ സാധിക്കും
3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം
4.നമ്മളുടെ QR കോഡില്‍ ക്ലിക്ക് ചെയ്യുക
5.ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ രണ്ടു ഓപ്ഷനുകളാണ് ലഭിക്കുന്നത്. ആദ്യത്തെ ഓപ്ഷന്‍ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്ഷന്‍ സ്‌കാന്‍ കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങള്‍ക്ക് മള്‍ട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്
ആര്‍ക്കൈവ് ചാറ്റ്
പ്രധാന ഡിസ്‌പ്ലേയില്‍ കാണിക്കാതെ വയ്ക്കണ്ട ചില ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്ത് വയ്ക്കാനുള്ള സൗകര്യം നേരത്തെ തന്നെ വാട്‌സാപ്പില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മറ്റൊരു അപ്‌ഡേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആര്‍ക്കൈവ് ചെയ്ത ചാറ്റിലേക്ക് പുതുതായി വരുന്ന മെസേജുകളും ആര്‍ക്കൈവ് ആയി തന്നെ കിടക്കും. ഇത് മാറ്റാനുള്ള ഓപ്ഷനും ഉണ്ട്.
ആര്‍ക്കൈവ് ചെയ്യാന്‍ (ചാറ്റ് മറയ്ക്കാന്‍)
1. ആര്‍ക്കൈവ് ചെയ്യേണ്ട ചാറ്റ് ലോംഗ് പ്രസ് ചെയ്യുക. മുകളില്‍ വലതുഭാഗത്തുള്ള മൂന്ന് കുത്തില്‍ നിന്ന് ആര്‍കൈവ് ചാറ്റ് എടുക്കുക.
2. ആര്‍ക്കൈവ് ചെയ്ത ചാറ്റ് തിരയാന്‍ പേര് സെര്‍ച്ച് ചെയ്യുക.
3. ആര്‍ക്കൈവ് ചാറ്റ് അല്ലാതെയാക്കുകയും ചെയ്യാം. അതിന് ആര്‍കൈവ് ചാറ്റ് കണ്ടെത്തി അതില്‍ ലോംഗ് പ്രസ് ചെയ്ത് അണ്‍ ആര്‍കൈവ് സെലക്റ്റ് ചെയ്യുക. ആര്‍ക്കൈവ് ചാറ്റില്‍ വരുന്ന നോട്ടിഫിക്കേഷന്‍ മ്യൂട്ട് ആക്കാനുള്ള ഓപ്ഷനുമുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it