നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിചാര്‍ജ് പെട്ടെന്നു കുറയുന്നുണ്ടോ? ഇതാ ചാര്‍ജ് നിലനിര്‍ത്താനുള്ള വഴികള്‍

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ സ്ഥിരം തലവേദനയാണ് ബാറ്ററി തീര്‍ന്നു പോകുന്നത്. ഫോണ്‍ കൂടുതലായി ഉപയോഗിക്കേണ്ട ദിവസമൊഴിച്ചാല്‍ മറ്റു ദിവസങ്ങളില്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി തീര്‍ന്നു പോകുന്നുണ്ടോ. പലപ്പോഴും മീറ്റിംഗുകള്‍ക്കും ബിസിനസ് യാത്രകളിലും മറ്റും പവര്‍ ബാങ്കുകളും ഫോണിനൊപ്പം ഉപയോഗിക്കേണ്ടി വരുന്നുണ്ടോ? നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കാനായി ചില കാര്യങ്ങള്‍ ചെയ്യാം. ബാറ്ററി പെട്ടെന്ന് തീര്‍ന്നു പോകുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ് ബാറ്ററി ചാര്‍ജ് നിലനിര്‍ത്താനുള്ള വഴികള്‍. ഇതാ അതിനായുള്ള 6 മാര്‍ഗങ്ങള്‍.

50 % താഴെ ബ്രൈറ്റ്‌നസ്

ബാറ്ററി ചാര്‍ജ് കുറയാതിരിക്കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണിത്. സ്മാര്‍ട്ട് ഫോണില്‍ മാത്രമല്ല, സ്‌ക്രീന്‍ ഉള്ള എല്ലാ ഡിവൈസുകളുടെയും ബാറ്ററി ലാഭിക്കാനുള്ള ഒരു വഴിയാണ് ബ്രൈറ്റ്‌നസ് കുറയ്ക്കുക, സ്ലീപ്പ് മോഡ് ഓണ്‍ ചെയ്യുക എന്നത്. ബ്രൈറ്റ്‌നസ് 50 ശതമാനമോ അതില്‍ താഴെയോ നിലനിര്‍ത്തുക. കണ്ണിന്റെ ആരോഗ്യത്തിനും അത് തന്നെയാണ് നല്ലത്. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ബാറ്ററി കൂടുതല്‍ സമയം നിലനില്‍ക്കാന്‍ ഇത് സഹായിക്കും. ഓട്ടോമാറ്റിക്ക് ആയി ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ് ചെയ്യുന്നതിനേക്കാള്‍ മാനുവാലായി ചെയ്യുന്നതാണ് നല്ലത്. ഇത് ബ്രൈറ്റ്‌നസ് ക്രമീകരിക്കാനുള്ള സെന്‍സര്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജ്ജ് ലാഭിക്കും. സെറ്റിംഗ്‌സില്‍ ഇതു കറക്റ്റ് ചെയ്യുക. നമുക്ക് സെറ്റ് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു സെറ്റിങ്‌സാണ് സ്‌ക്രീന്‍ എപ്പോള്‍ ഓഫ് ആകണം എന്നത്. ഇതിന്റെ സമയം ക്രമീകരിക്കുന്നതും ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കും.

ബാക്ക്എന്‍ഡ്

നമ്മള്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ബാക്ക് എന്‍ഡില്‍ നിരവധി ആപ്ലിക്കേഷനുകള്‍ മിനിമൈസ് ചെയ്‌തെങ്കിലും ക്ലോസ് ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്ത അപ്ലിക്കേഷനുകള്‍ എല്ലാവരുടെയും ഫോണില്‍ കാണും. ബാഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ആപ്പുകള്‍ ചാര്‍ജ്ജ് ധാരാളം ഉപയോഗിക്കും. ആന്‍ഡ്രോയിഡിന് ഒരു ഇന്‍ബിള്‍റ്റ് ബാറ്ററി മോണിറ്റര്‍ ഉണ്ട്. ഇതിലൂടെ നമുക്ക് ഈ പ്രശ്‌നം പരിഹരിക്കാം. സെറ്റിങ്‌സ്> ബാറ്ററി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളെ കണ്ടെത്താം. ഇത്തരം ആപ്പുകളെ ഒഴിവാക്കുകും ഫോണ്‍ കാഷ് ക്ലിയര്‍ ചെയ്യുകയും ചെയ്യണം.

ബാറ്ററി സേവര്‍ മോഡ്

ബാറ്ററി സേവര്‍ മോഡ് ഓണാക്കുക എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ക്കും പവര്‍ സേവിംഗ്‌സ് മോഡ് ഇല്ല, എന്നാല്‍ നിങ്ങളുടെ ഫോണില്‍ ബാറ്ററി സേവര്‍ ഉണ്ടെങ്കില്‍ ഇത് ചാര്‍ജ്ജ് നിലനിര്‍ത്താന്‍ സഹായിക്കും. സാംസങ്, സോണി, മോട്ടറോള, എച്ച്ടിസി ഫോണുകളില്‍ ഇത് ഉണ്ട്. നിങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് കുറവായിരിക്കുമ്പോള്‍ ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാം. ചില ഫോണുകളില്‍ ബാറ്ററി ഒരു നിശ്ചിത ശതമാനത്തില്‍ താഴെയാകുമ്പോള്‍ ഓട്ടോമാറ്റിക്കായി പവര്‍ സേവിംഗ്‌സ് മോഡ് ആക്ടീവ് ആകാനുള്ള സെറ്റിങ്‌സും ലഭ്യമാണ്.

കണ്ക്റ്റിവിറ്റി

ബ്ലൂടൂത്തും എന്‍എഫ്സിയും നിര്‍ത്തി വെക്കുക. സ്മാര്‍ട്ട്‌ഫോണുകളില്‍ ബാറ്ററി നഷ്ടപ്പെടുത്തുന്ന മറ്റൊരു പ്രധാന കാര്യം ബ്ലൂടൂത്ത്,എന്‍എഫ്‌സി കണക്ടിവിറ്റികളാണ്. ഇവയിലൂടെ ചാര്‍ജ് ധാരാളം ചിലവാകും. ആവശ്യമില്ലാത്ത സമയങ്ങളില്‍ ഇവ ഓഫ് ചെയ്ത് വയ്ക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ചെയ്യാനുള്ളത്.

മൂവിംഗ് സ്‌ക്രീനും വോള്‍ പേപ്പറും

മൂവിംഗ് സ്‌ക്രീന്‍ സേവറുകള്‍, വോള്‍പേപ്പറുകള്‍ എന്നിവ ചാര്‍ജ് തിന്നു തീര്‍ക്കുന്നവയാണ്. ഓരോ തവണ നോട്ടിഫിക്കേഷന്‍ വരുമ്പോഴഉം അവ നിങ്ങളുടെ ചാര്‍ജ് ഇല്ലാതാക്കും. ഇരുണ്ട വാള്‍പേപ്പറുകള്‍ ഉപയോഗിക്കുന്നതാണ് ചാര്‍ജ് ലാഭിക്കാന്‍ നല്ലത്. എല്‍സിഡി, അമോലെഡ് എന്നിങ്ങനെ സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേകള്‍ ആണുള്ളത്. ഡിസ്‌പ്ലേയിലെ ഓരോ പിക്‌സലിനെയും പ്രകാശിപ്പിക്കുന്ന ഒരു ബാക്ക്‌ലൈറ്റിംഗ് സിസ്റ്റമാണ് എല്‍സിഡി ഉപയോഗിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേകള്‍ക്ക് വേവ്വേറെ കത്തുന്ന പിക്‌സലുകള്‍ ഉണ്ട്. നിറങ്ങള്‍ കാണിക്കാന്‍ പിക്‌സലുകള്‍ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് നിറം കാണിക്കാന്‍ പിക്‌സല്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് കൊണ്ട് തന്നെ പവര്‍ ലാഭിക്കാം. ഡാര്‍ക്ക് വാള്‍പേപ്പറുകള്‍ ചാര്‍ജ് സംരക്ഷിക്കാന്‍ സഹായിക്കുന്നത് ഇങ്ങനെയാണ്.

ലൊക്കേഷനുകള്‍

ജിപിഎസ് / ലൊക്കേഷന്‍ ട്രാക്കിംഗ് ഓഫാക്കുക ഗൂഗിള്‍ മാപ്സ്, സ്വോം, യെല്‍പ്പ് എന്നിവ പോലുള്ള നിരവധി ആപ്ലിക്കേഷനുകള്‍ തത്സമയ ലൊക്കേഷന്‍ ഡാറ്റ ഉപയോഗിക്കുന്നവയാണ്. ഇതിനായി ഫോണിലെ ജിപഎസ് മിക്കപ്പോഴും ഓണ്‍ ചെയ്തിട്ടിരിക്കുകയായിരിക്കും. ഇത് കൂടുതല്‍ ചാര്‍ജ്ജ് നഷ്ടം ഉണ്ടാക്കും. ഇത്തരം ആപ്പുകള്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിച്ചാല്‍ ആപ്പ് ക്ലോസ് ചെയ്യുന്നതിനൊപ്പം ലോക്കേഷന്‍ ഓഫ് ചെയ്യുക. അത് പോലെ തന്നെയാണ് സോംഗ് ആപ്ലിക്കേഷനുകളും ഇവയില്‍ മിന്നിമറയുന്ന ഫ്‌ളാഷ് ആഡുകള്‍ ബാറ്ററി ചാര്‍ജ് വലിച്ചെടുക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it