സൂപ്പര്‍ ഫോളോസ് ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍; ആര്‍ക്കൊക്കെ ലഭ്യമാകും?

ഏറ്റവും പുതുതായി ട്വിറ്റര്‍ തങ്ങളുടെ ഫീച്ചേഴ്‌സിലേക്ക് ചേര്‍ത്ത സൂപ്പര്‍ ഫോളോസ് എന്ന സൗകര്യമാണ് ഇപ്പോള്‍ ടെക് ലോകത്തെ ചൂടന്‍ ചര്‍ച്ച. ബ്ലൂ ടിക് പോലെ ധാരാളം ഫോളോവേഴ്‌സ് ഉള്ളവര്‍ക്ക് സ്വന്തമാക്കാനാകുന്ന ഓപ്ഷനാണ് സൂപ്പര്‍ ഫോളോസും. എന്നാല്‍ ഒരു വ്യത്യാസം മാത്രം, സൂപ്പര്‍ ഫോളോസ് ഉള്ളവര്‍ക്ക് പണം നല്‍കുന്ന സംവിധാനമാണ് ഉപയോക്താക്കള്‍ക്കായി ട്വിറ്റര്‍ ഒരുക്കിയിരിക്കുന്നത്.

പതിനായിരത്തിന് മുകളില്‍ ഫോളോവേഴ്‌സ് ഉള്ള വളരെ ആക്റ്റീവ് ആയ ട്വിറ്റര്‍ പ്രൊഫൈലുകള്‍ക്ക് അത്തരത്തില്‍ പേയ്‌മെന്റ് ഓപ്ഷന്‍ ട്വിറ്റര്‍ നല്‍കും. അതായത്, ചില കണ്ടന്റുകള്‍ ഒടിടിയിലും മറ്റും സബ്‌സ്‌ക്രൈബ് ചെയ്ത് കാണുന്നതു പോലെ ഇത്തരം പേജുകളിലൂടെ അവരെ ഫോളോ ചെയ്യുന്നവര്‍ക്ക് കാണാം. പ്രാരംഭ ഘട്ടമായി യുഎസില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് സൂപ്പര്‍ഫോളോസ് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്.
ട്വിറ്റര്‍ നല്‍കുന്ന പുതിയ ഫീച്ചറിനായുള്ള മാനദണ്ഡങ്ങള്‍
1. യുഎസില്‍ സ്ഥിരതാമസമായിരിക്കണം( പിന്നീട് പരിഷ്‌കരിച്ചേക്കാം)
2. 10000ത്തില്‍ അധികം ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം.
3. കഴിഞ്ഞ ഒരുമാസത്തില്‍ 25 ആക്റ്റീവ് പോസ്റ്റുകളെങ്കിലും നടത്തിയിരിക്കണം.
4. 18 വയസ് പൂര്‍ത്തിയായവര്‍ ആകണം.


Related Articles
Next Story
Videos
Share it