ടിക് ടോക്കിന്റെ സ്മാർട്ട് ഫോൺ വരുന്നു?

ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്കിന്റെ പാരന്റ് കമ്പനി 'ബൈറ്റ് ഡാൻസ്' സ്മാർട്ട് ഫോൺ ബിസിനസിലേക്ക് കടക്കുന്നു. മൊബൈൽ ഡിവൈസ് നിർമാതാക്കളായ സ്മാർട്ടിസാൻ ടെക്നോളജിയുമായി ബൈറ്റ് ഡാൻസ് ഇതിനകം കരാർ ഒപ്പിട്ടു കഴിഞ്ഞു.

കഴിഞ്ഞ ഏഴുമാസത്തോളമായി ഫോൺ സ്മാർട്ടിസാന്റെ പണിപ്പുരയിലാണ്. ഈ വർഷം ആദ്യം സ്മാർട്ടിസാനിൽ നിന്നും ഏതാനും പേറ്റന്റുകൾ ബൈറ്റ് ഡാൻസ് സ്വന്തമാക്കിയിരുന്നു. ഇവരുടെ ചില ജീവനക്കാരെയും ബൈറ്റ് ഡാൻസിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.

ആപ്പുകൾക്കും വീഡിയോകൾക്കും അപ്പുറത്തേയ്ക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് സ്മാർട്ട് ഫോൺ രംഗത്തേക്കുള്ള കാൽവയ്‌പ്പ്.
ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പാണ് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസ്. 75 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. ഇന്ത്യയിൽ ടിക് ടോക്കിന് 120 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it