വാട്‌സാപ്പിന്റെ ഈ പുതിയ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയോ?

സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍

-Ad-

വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റുകള്‍ എത്തിയത് നിങ്ങള്‍ അറിഞ്ഞോ. വാട്സാപ്പിന്റെ 2.19.110 പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ ഉള്ളത്.ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ അപ്ഡേറ്റ് ആദ്യം എത്തിയത്. സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഈ അപ്ഡേറ്റുകള്‍ ബീറ്റാ ടെസ്റ്റ് അംഗങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നാണ് വാട്‌സാപ്പിന്റെ അറിയിപ്പ്. ഇതാ ഇവയാണ് പുതിയ ഫീച്ചറുകള്‍

സ്പ്ലാഷ് സ്‌ക്രീന്‍

വാട്സാപ്പ് തുറക്കുമ്പോഴെല്ലാം അതിന്റെ ലോഗോ തെളിയുന്ന ഫീച്ചറാണ് സ്പ്ലാഷ് സ്‌ക്രീന്‍. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലും ഈ സ്പ്ലാഷ് സ്‌ക്രീന്‍ എത്തിയിട്ടുണ്ട്. ലോഗോ കാണിച്ചതിനുശേഷമാണ് ചാറ്റ് വിന്‍ഡോയിലേക്ക് കടക്കുക.

മ്യൂട്ടഡ് സ്റ്റാറ്റസ്

നിശബ്ദമാക്കിയ ചാറ്റുകള്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്നും മറച്ചുവെക്കുന്ന ഫീച്ചറാണ് ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്.

-Ad-
ഡാര്‍ക്ക് മോഡ്

ഏറെ നേരം വാട്സ് ആപ്പില്‍ ചാറ്റിങ്ങിനായി നില്‍ക്കുന്നവര്‍ക്ക് വളരെ ഉപകാരമാണ് ഡാര്‍ക്ക് മോഡ്. രാത്രി ഉപയോഗത്തിന് ഉപകാരപ്രദവും, ഒപ്പം ബാറ്ററി ലാഭിക്കാനും ഡാര്‍ക്ക് മോഡ് സഹായകരമാണ്. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാണ്. നിങ്ങളുടെ ഐഓഎസ് ആന്‍ഡ്രോയ്ഡ് ബീറ്റ വെര്‍ഷനുകളില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാണോ എന്നു പരിശോധിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here